kerala

സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍; ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കില്ല

By Test User

September 21, 2022

സര്‍ക്കാറിന്റെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ലഹരി വിരുദ്ധ പരിപാടിയുടെ സമാപന സമ്മേളനത്തിലേക്കാണ് ഗവര്‍ണറെ ക്ഷണിക്കാന്‍ ഇന്ന് മന്ത്രി എം.ബി രജേഷും ചീഫ് സെക്രട്ടറി വി.പി ജോയിയും ഇന്ന് രാജ്ഭവനില്‍ എത്തിയത്.

എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു.ഓണംവാരാഘോഷ ഘോഷ യാത്രയില്‍ ക്ഷണിക്കാത്തത്തില്‍ അതൃപ്തിയും ഗവര്‍ണര്‍ അറിയിച്ചു. ഒക്ടോബര്‍ രണ്ടിനാണ് ലഹരി വിരുദ്ധ യോദ്ധാവ് പരിപാടി സംഘടിക്കുന്നത്.