Culture

ജയില്‍ പരിഷ്‌കരണം: ഡോ. അലക്‌സാണ്ടര്‍ ജേക്കബിനെ ഏകാംഗ കമ്മീഷനായി നിയമിച്ചു

By chandrika

January 04, 2017

തിരുവനന്തപുരം: ജയില്‍ പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് മുന്‍ ഡി.ജി.പി.യും നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ പോലീസ് സയന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്‍ ഓഫീസ്സറുമായ ഡോ. അലക്‌സാണ്ടര്‍ ജേക്കബിനെ ഏകാംഗ കമ്മീഷനായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കൂടാതെ കേരളത്തിലെ മൂന്ന് ഐടി പാര്‍ക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസ്സറായി ഋഷികേശ് ആര്‍. നായരുടെ നിയമന തീരുമാനവും യോഗത്തില്‍ ഉണ്ടായി. സംസ്ഥാനത്തെ പ്രധാന മൂന്ന് ഐ.റ്റി. പാര്‍ക്കുകളായ തിരുവനന്തപുരം ടെക്‌നോപാര്‍ക്, കൊച്ചി ഇന്‍ഫോപാര്‍ക്, കോഴിക്കോട് സൈബര്‍ പാര്‍ക് മേധാവിയായി തീരുമാനിച്ചുകൊണ്ടാണ് നിയമനം.

മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങള്‍