Culture
നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു ബിജെപി അങ്കലാപ്പില്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പടുത്തതോടെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടിവിടുന്നത് ബിജെപിയെ ആശങ്കയിലാക്കി. എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് ആഘോഷമാക്കുമ്പോഴും ബിജെപിയുടെ കാലിനടിയിലെ മണ്ണൊലിപ്പ് തുടരുന്നത് പാര്‍ട്ടിക്ക് തലവേദനയായിട്ടുണ്ട്.
ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ ഗുജറാത്തിലെയും ഉത്തരാഖണ്ഡിലെയും പ്രമുഖ നേതാക്കള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ബി.ജെ.പിയെ വെട്ടിലാക്കി ഗുജറാത്തിലെ വനിത നേതാവ് പാര്‍ട്ടി വിട്ടു. പട്ടീദാര്‍ നേതാവും ഹാര്‍ദിക് പട്ടേലിന്റെ സഹപ്രവര്‍ത്തകയുമായ രേഷ്മ പട്ടേലാണ് ബി.ജെ.പിയില്‍ നിന്നും രാജി വെച്ചത്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പോര്‍ബന്തര്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് രേഷ്മ വ്യക്തമാക്കി. രേഷ്മയുടെ രാജി ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്. പട്ടീദാര്‍ വിഭാഗത്തില്‍ ഏറെ സ്വാധീനമുള്ള നേതാവായ രേഷ്മ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബി.ജെ.പിക്ക് കൂടുതല്‍ തലവേദനയായിരിക്കുകയാണ്.
ബി.ജെ.പി എപ്പോഴും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് രേഷ്മ പറയുന്നത്. വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയായി മാറിയിരിക്കുകയാണ് ബിജെപിയെന്നും രേഷ്മ പട്ടേല്‍ പറഞ്ഞു. പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചാണ് രേഷ്മ തന്റെ രാജിക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എല്ലാം തന്നെ പാവപ്പെട്ട ജനങ്ങളെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അത് തുറന്നു കാണിക്കാനാണ് മത്സരിക്കുന്നതെന്നുമാണ് രേഷ്മ പറയുന്നത്. ഗുജറാത്ത് ബിജെപിയില്‍ വലിയ പൊട്ടത്തെറികള്‍ക്ക് രേഷ്മയുടെ രാജി കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.
മുതിര്‍ന്ന ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്ന ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകന്‍ മനീഷ് കണ്ഡൂരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡെഹ്‌റാഡൂണില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് മനീഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് മനീഷ് പറഞ്ഞു. അച്ഛന്റെ ആശീര്‍വാദത്തോടെയാണ് താന്‍ പാര്‍ട്ടിവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
16ാമത് ലോക്‌സഭയിലെ ഗര്‍വാളില്‍ നിന്നുള്ള എം.പിയാണ് ബി.സി. ഖണ്ഡൂരി. റിട്ട. ആര്‍മി ജനറല്‍ ആയ അദ്ദേഹം 2007-2009 കാലഘട്ടത്തിലും 2011-2012 കാലയളവിലും ഉത്തരാഘണ്ഡ് മുഖ്യമന്ത്രിയായിരുന്നു. വാജ്‌പേയ് ഭരണകാലത്ത് കേന്ദ്ര മന്ത്രിസഭയിലും ഇദ്ദേഹം ഉണ്ടായിരുന്നു. പാര്‍ലമെന്ററി സറ്റാന്‍ഡിങ്ങ് കമ്മിറ്റിയിലും ഇദ്ദേഹമുണ്ടായിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ പിതാവ് ബി.സി ഖണ്ഡൂരി പ്രതിനിധീകരിക്കുന്ന പൗരി ഗര്‍വാള്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് മനീഷിന്റെ നീക്കം. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവലിന്റെ മകന്‍ ശൗര്യ ഈ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവുമെന്ന വാര്‍ത്തകളും സജീവമാണ്. ഇതോടെ പൗരി മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക് എത്തിയിട്ടുണ്ട്. രാജസ്ഥാനിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് വെറ്ററന്‍ ദേവി സിംഗ് ഭാട്ടിയെയും പാര്‍ട്ടി വിട്ടിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.പി ശ്യാമചരണ്‍ ഗുപ്ത പാര്‍ട്ടി വിട്ട് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. ശ്യാമചരണ്‍ ബന്ദ സീറ്റില്‍ എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ്. അലഹബാദിലെ പ്രയാഗ് രാജ് ലോകസഭാഗംമാണ് ചരണ്‍ ഗുപ്ത. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ ഗുപ്തയുടെ കൂറുമാറ്റം ബിജെപിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അസമില്‍ മുതിര്‍ന്ന നേതാവും സിറ്റിങ് എംപിയുമായ റാം പ്രസാദ് ശര്‍മയുടെ രാജിയും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ 29 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിച്ചുവരുന്ന രാം പ്രസാദ് ശര്‍മ അസ്സം ഗോര്‍ഖ സമ്മേളന്‍ അധ്യക്ഷന്‍ കൂടിയാണ്.
അതിനിടെ ടോം വടക്കന്റെ ബി.ജെ.പി പ്രവേശം പാര്‍ട്ടിക്ക് തലവേദനയാവുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്. പ്രതിപക്ഷത്ത് നിന്ന് വരുന്ന എല്ലാവരേയും ബി.ജെ.പിയിലേക്ക് എടുക്കണ്ടതില്ലെന്ന് ടോം വടക്കന്റെ ബി.ജെ.പി പ്രവേശനത്തിന് പിന്നാലെ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ഉപദേശം വന്നിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
-
india15 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News16 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
