Connect with us

kerala

ഇടതുസര്‍ക്കാരിന്റെ സ്ത്രീസുരക്ഷ കടലാസില്‍ മാത്രം; ഒരാഴ്ചയ്ക്കിടെ പൊതുസ്ഥലത്ത് നടന്നത് 4 ലൈംഗികാതിക്രമങ്ങള്‍; 2022 ല്‍ പീഡനത്തിനിരയായത് 18,943 പേര്‍

സംസ്ഥാനത്തു സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പൈലറ്റും എസ്‌കോര്‍ട്ടും പോകാന്‍ മാത്രമായി പോലീസിനെ മാറ്റിയിരിക്കുകയാണ് ഈ സര്‍ക്കാര്‍.

Published

on

ആദില്‍ മുഹമ്മദ്

സ്ത്രീ സുരക്ഷ എന്ന തലവാചകവുമായി രണ്ടാം പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്ത്രീകള്‍ക്കെതിരെ നടന്നത് നാല് ലൈംഗികാതിക്രമങ്ങള്‍. ഇവ നടന്നത് ഭൂരിഭാഗവും പൊതുഗതാഗത സംവിധാനങ്ങളിലും. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടിയിലാകുന്നത്. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ ഡ്രൈവര്‍ സീറ്റില്‍ ഇരുന്നാണ് ഇയാള്‍ അതിക്രമം നടത്തിയത്. ഇതിനു തൊട്ടു മുന്‍പത്തെ ദിവസമാണ് കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികഅതിക്രമം നടത്തിയതിന് യുവാവ് അറസ്റ്റിലായത്. പത്തനംതിട്ടയിലേക്ക് പോകുന്ന ബസില്‍ മലപ്പുറം വളാഞ്ചേരിയില്‍ വെച്ചാണ് സംഭവം നടന്നത്. സി.പി.എമ്മുകാരുടെ ലൈംഗികാതിക്രമവും ഇക്കാലയളവില്‍ വര്‍ധിച്ചു.

യുവ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് നേരെ കഴിഞ്ഞദിവസം ട്രെയിനില്‍ വെച്ചുണ്ടായ അതിക്രമവും ഞെട്ടിപ്പിക്കുന്നു. കെഎസ്ആര്‍ടിസി ബസില്‍ ഒപ്പം ഇരിക്കുന്ന യുവതിയോട് ലൈംഗിക അതിക്രമം നടത്തിയതിന് യുവാവിനെ കയ്യോടെ പിടികൂടുന്ന വീഡിയോയും കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.ഇത്തരത്തില്‍ ഒരാഴ്ചയ്ക്കിടെ നാലോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ ക്രമാതീതമായി കൂടിവരുന്നു എന്നാണ് പൊലീസിന്റെ വെബ്‌സൈറ്റിലെ വിവരങ്ങളും സൂചിപ്പിക്കുന്നത്. 2020ല്‍ മാത്രം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 12,659 ആയിരുന്നത് 2021 -ല്‍ 16,199 ലേക്ക് ഉയരുകയും, 2022 -ല്‍ അത് 18,943 ആയും ഉയര്‍ന്നു. അതായത് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. 2021 -നെ അപേക്ഷിച്ച് 2022 -ല്‍ സ്ത്രീപീഡന കേസുകളുടെ എണ്ണം 2339 ല്‍ നിന്ന് 2503 ആയി വര്‍ധിച്ചു. സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകള്‍ വിവിധതരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തു സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പൈലറ്റും എസ്‌കോര്‍ട്ടും പോകാന്‍ മാത്രമായി പോലീസിനെ മാറ്റിയിരിക്കുകയാണ് ഈ സര്‍ക്കാര്‍.

പീഡനക്കേസിലെ ഇരയോട് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍മാരും, ആക്രമിച്ചത് പാര്‍ട്ടിക്കാരന്‍ ആയതുകൊണ്ട് കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഭരണനേതൃത്വവും, രാഷ്ട്രീയം നോക്കി മാത്രം കേസെടുക്കുന്ന പോലീസുമെല്ലാം സ്ത്രീസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ജനക്കൂട്ടം നോക്കിനില്‍ക്കെ നാലുപേര്‍ ചേര്‍ന്ന് പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അടിച്ചുവീഴ്ത്തിയ സംഭവം കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ ഐ.സി.യു വില്‍ വരെ സ്ത്രീകള്‍ പീഢിപ്പിക്കപ്പെടുന്ന അവസ്ഥയിലാണ് കേരളം. സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനാകാത്ത നഗരമായി തലസ്ഥാനം മാറിയിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കുനേരെ ആയിരത്തിലധികം അക്രമങ്ങളാണ് തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്. പേരൂര്‍ക്കടയിലും അമ്പലമുക്കിലും കേശവദാസപുരത്തും തമ്പാനൂരിലും നടന്ന കൊലപാതകങ്ങള്‍ക്ക് പുറമെ നഗരത്തില്‍ സ്ത്രീകള്‍ക്ക് അരങ്ങേറിയ അതിക്രമങ്ങളുടെ എണ്ണം നിരവധിയാണ്. പ്രഭാത സവാരിക്കിറങ്ങിയ വനിതയെ സര്‍ക്കാര്‍ വാഹനത്തില്‍ വന്നു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ഉപദ്രവിച്ചിട്ടു നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട്ടെ പാതിരാ റെയ്ഡ്: പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

അര്‍ദ്ധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തയതും സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബി.എന്‍.എസ്.എസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ല.

പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിനൊപ്പം എ.ഡി.എം, ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. രാത്രി 12 മണിക്ക് ശേഷം തുടങ്ങിയ പരിശോധന പുലര്‍ച്ചെ 2:30 ആയപ്പോള്‍ മാത്രമാണ് എ.ഡി.എമ്മും ആര്‍.ഡി.ഒയും സ്ഥലത്തെത്തിയത്. റെയ്ഡ് വിവരം തങ്ങള്‍ അറിഞ്ഞില്ലെന്ന് ആര്‍.ഡി.എം ഷാഫി പറമ്പില്‍ എം.പിയോട് വ്യക്തമാക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

Continue Reading

kerala

ട്രോളി ബാഗില്‍ ദുരൂഹതയില്ല; സിപിഎം നേതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തില്ല

ബാഗില്‍ കള്ളപ്പണം കടത്തിയെന്നതാണ് സിപിഎം ആരോപണം.

Published

on

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടു വന്നെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തില്ല. ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കേസെടുത്താലും എഫ്ഐആര്‍ നിലനില്‍ക്കില്ലെന്ന് വിലയിരുത്തല്‍. ആ സാഹചര്യം കണക്കിലെടുത്ത് സിപിഎം നേതാക്കളുടെ പരാതിയില്‍ നിയമോപദേശം തേടിയ ശേഷം മാത്രം തുടര്‍നടപടിയെന്ന നിലപാടിലാണ് പൊലീസ്. ഇന്ന് നിയമപദേശം തേടും.

ബാഗില്‍ കള്ളപ്പണം കടത്തിയെന്നതാണ് സിപിഎം ആരോപണം.

അതേ സമയം, കോണ്‍ഗ്രസ് വനിതാ നേതാക്കളുള്‍പ്പെടെ താമസിക്കുന്ന ഹോട്ടലില്‍ പാതിരാ റെയ്ഡ് നടന്നിരുന്നു. കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തു. കെപിഎം ഹോട്ടലിന്റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്.

 

Continue Reading

kerala

സുരേഷ് ഗോപിയുടെ സിനിമാ അഭിനയം തടഞ്ഞ് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് വിവരം.

Published

on

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ അഭിനയം കേന്ദ്രം തടഞ്ഞതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് വിവരം.

മന്ത്രി പദവിയില്‍ ശ്രദ്ധ ചെലുത്താന്‍ ഇരുവരും നിര്‍ദ്ദേശം നല്‍കിയെന്നും ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധിക്കാനും മന്ത്രി ഓഫീസില്‍ സജീവമാകാനും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

സിനിമ ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ലെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.

 

Continue Reading

Trending