Connect with us

kerala

കേരളത്തിന്റെ പാഠം

നിയോജക മണ്ഡലത്തിലെ തങ്ങളുടെ കരുത്തില്‍ ഉത്തമബോധ്യമുള്ളതുകൊണ്ടു തന്നെയാണ് ലോക്‌സഭയില്‍ ഇത്തരത്തിലുള്ള രാഷ്ട്രിയ തീ രുമാനത്തിന് യു.ഡി.എഫ് സധൈര്യം മുന്നിട്ടിറങ്ങിയത്.

Published

on

കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം കേരളത്തിന് നല്‍കുന്നത് ആഹ്ലാദത്തോടൊപ്പം ആശ്വാസവും ആത്മവിശ്വാസവുംകൂടിയാണ്. പാലക്കാട്ടെയും വയനാട്ടിലെയും ചേലക്കരയിലെയും പോരാട്ടങ്ങള്‍ക്ക് വ്യത്യസ്തമാനങ്ങളാണ് ഉണ്ടായിരുന്നത്. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റമായിരുന്നുവെങ്കില്‍ പാലക്കാട്ട് മതേതരത്വവും വര്‍ഗീയതയും നേര്‍ക്കുനേര്‍ പോരാടുകയായിരുന്നു. ചേലക്കരയിലേത് സംസ്ഥാന സര്‍ക്കാറിന്റെ ദുര്‍ഭരണത്തിന്റെ വ്യാപ്തി അളക്കലായിരുന്നു. പാര്‍ലമെന്റ് അംഗമായി തിരഞ്ഞെ ടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍ രാജിവെച്ചതോടെ ഉപതിരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെക്കു മ്പോള്‍ പാലക്കാട്ട് അസാധരണത്വങ്ങള്‍ക്കൊന്നും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നില്ല.

നിയോജക മണ്ഡലത്തിലെ തങ്ങളുടെ കരുത്തില്‍ ഉത്തമബോധ്യമുള്ളതുകൊണ്ടു തന്നെയാണ് ലോക്‌സഭയില്‍ ഇത്തരത്തിലുള്ള രാഷ്ട്രിയ തീ രുമാനത്തിന് യു.ഡി.എഫ് സധൈര്യം മുന്നിട്ടിറങ്ങിയത്. മെട്രോമാന്‍ ഇ. ശ്രീധരന്റെ സാനിധ്യമൊന്നുകൊണ്ടുമാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികള്‍ക്ക് ഇവിടെ അല്‍പമെങ്കിലും സാനിധ്യമറിയിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് രൂപംകൊണ്ട ‘സി.ജെ.പി’ എന്ന പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ സി.പി.എമ്മും ബി.ജെ.പിയും കേരളത്തിന് തീര്‍ത്തും അ ന്യമായ വിഭാഗീയതയുടെയും ധ്രുവീകരണത്തിന്റെയും രാഷ്ട്രീയം അതിന്റെ എല്ലാ സീമകളും ലംഘിച്ച് പ്രായോഗിക വല്‍ക്കരിക്കാന്‍ ശ്രമിച്ചതിലൂടെയാണ് ജനാധിപത്യ കേരളത്തിന്റെ കണ്ണും കരളും പാലക്കാട്ടേക്ക് ചുരുങ്ങിയത്.

യു.ഡി.എഫും ബി.ജെ.പിയും നേരിട്ട് ഏറ്റമുട്ടുമ്പോള്‍ മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്തുള്ള സി.പി.എം കോണ്‍ഗ്രസിനെയും സ്ഥാനാര്‍ത്ഥിയെയും നിരന്തരമായി വേട്ടയാടി ബി.ജെ.പിയെ വിജയിപ്പിച്ചെടുക്കാനുള്ള നാണംകെട്ട നീക്കങ്ങളാണ് ഓരോ ഘട്ടങ്ങളിലായി നടത്തിക്കൊണ്ടിരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.പിയുമായി ബന്ധപ്പെട്ടുനോക്കിയ ഒരാളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതില്‍ നിന്നാരംഭിച്ച ഈ നീക്കങ്ങള്‍ പാതിരാ നാടകത്തിലൂടെ വിഭാഗീയതയുടെ വിഷംവമിപ്പിക്കുന്ന പത്രപരസ്യത്തില്‍ വരെ എത്തുകയുണ്ടായി. വര്‍ഗീയതയുടെ കാളിയന്മാരായി മാറിയ ഈ രണ്ടു കൂട്ടരെയും ചവറ്റുകൊട്ടയിലേക്ക് വലിച്ചറിഞ്ഞ്, ഇത്രയും വലിയ കോലാഹലങ്ങളൊക്കെ അരങ്ങേറിയിട്ടും മണ് ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കി ഐക്യജനാധിപത്യമുന്നണിയെ വിജയിപ്പിക്കുമ്പോള്‍ പാലക്കാടന്‍ ജനത ഉറക്കെ പ്രഖ്യാപിച്ചത് ഇത് കേരളമാണെന്ന യാഥാര്‍ത്ഥ്യമാണ്.

പ്രിയങ്ക ഗാന്ധിയുടെ പാര്‍ലമെന്ററി രംഗത്തേക്കുള്ള അരങ്ങേറ്റം രാജകീയമാക്കിമാറ്റി എന്നതാണ് വയനാട് ഉപതിരഞ്ഞെടുപ്പിന്റെ സവിശേഷത. 64.72 ശതമാനം മാത്രം വോട്ടുകള്‍ പോള്‍ചെയ്യപ്പെട്ട മണ്ഡലത്തിലെ നാലുലക്ഷത്തി പതിനായിരത്തില്‍ പരം വോട്ടിന്റെ വിജയം ഗാന്ധി കുടുംബത്തില്‍ ഈ നാട് വെച്ചുപുലര്‍ത്തുന്ന വിശ്വാസമാണ് വിളംബരം ചെയ്യുന്നത്. പ്രിയങ്കാ ഗാന്ധിയുടെ പാര്‍ലമെന്റി ലേക്കുള്ള കടന്നുവരവ് വയനാടോ കേരളമോ മാത്രമല്ല ഇന്ത്യയൊന്നാകെ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ ജല്‍പനങ്ങള്‍ക്ക് ഏറ്റവും കരുത്തുറ്റ മറുപടി നല്‍കാറുള്ള പ്രിയങ്ക പാര്‍ലമെന്റിലേക്കെത്തുന്നതോടെ അത് മതേതര ചേരിക്ക് കരുത്തുപകരുകയും ഫാസിസ്റ്റുകള്‍ക്ക് നിരന്തരം തലവേദന സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നത് അവിതര്‍ക്കിതമാണ്.

ഭരണ വിരുദ്ധ വികാരം അളക്കപ്പെട്ട ചേലക്കരയില്‍ സി.പി.എമ്മിന്റെ ഭൂരിപക്ഷം 39400 ല്‍ നിന്ന് 12201 ലെത്തി നില്‍ക്കുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാറിനെതിരായ ജനങ്ങളുടെ അമര്‍ഷവും പ്രതിഷേധവു ാണ് വരച്ചുകാണിക്കപ്പെട്ടത്. ഭരണമുന്നണി ഉപതിര ഞ്ഞെടുപ്പിനെ നേരിടുമ്പോഴുള്ള എല്ലാ സൗകര്യങ്ങളും പാര്‍ട്ടിയുടെ സ്വാധീനമേഖലയെന്ന നിലയില്‍ സി.പി.എമ്മിന്റെ സര്‍വ സന്നാഹങ്ങളും ഉപയോഗപ്പെടുത്തിയിട്ടുകൂടി യാണ് ഈ തിരച്ചടിയെന്ന് ഓര്‍ക്കണം. പഞ്ചായത്തിന്റെ യും വാര്‍ഡിന്റെയുമെല്ലാം ചുമതലകള്‍ സംസ്ഥാനമന്ത്രി മാര്‍ നേരിട്ട് ഏറ്റെടുക്കയും മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ കിടന്നുറങ്ങുക തന്നെ ചെയ്തിട്ടും 28000 ത്തോളം വോട്ടിന്റെ്‌റെ കുറവാണ് ഭൂരിപക്ഷത്തിലുണ്ടായത്. പരാജയത്തില്‍ നിന്നും തിരിച്ചടികളില്‍ നിന്നും പാഠമുള്‍ ക്കൊള്ളാനോ തെറ്റുതിരുത്താനോ സി.പി.എം തയ്യാറല്ലെ ന്നതിന്റെ തെളിവാണ് പാര്‍ട്ടി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ സ്വന്തം മണ്ഡല മായ ധര്‍മഠത്തും നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച മട്ടന്നൂരിലുമുള്‍പ്പെടെ പിറകിലായിപ്പോകുന്ന തരത്തില്‍ കാലിനടിയില്‍നിന്ന് മണ്ണൊലിച്ചുപോയിട്ടും തെറ്റുതിരുത്തുന്നതിനു പകരം ഹിന്ദു ക്രിസ്ത്യന്‍ ധ്രുവീകരണമുണ്ടാക്കി അതുവഴി തിരിച്ചു വരമെന്ന് കണക്കുകൂട്ടി ബി.ജെ.പിയെ തോല്‍പ്പിക്കുന്ന വര്‍ ഗീയതയുമായി കളം നിറയാനാണ് ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം ശ്രമിച്ചത്. ഈ ഹീനശ്രമത്തിനുള്ള മുഖമടച്ചുള്ള അടിയാണ് ഉപതിരഞ്ഞെടുപ്പുകള്‍ അവര്‍ക്ക് നല്‍കിയത്. ഇനിയും തിരുത്താന്‍ തയാറാകാത്തപക്ഷം ബംഗാളും ത്രിപുരയുമാണ് ഇക്കൂട്ടരെ കാത്തിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

kerala

അനധികൃത സ്വത്ത് സമ്പാദന കേസ്; എം.ആര്‍ അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല

മുഖ്യമന്ത്രി പിണറായി വിജയനും എം.ആര്‍ അജിത് കുമാറിനും ആശ്വാസം നല്‍കുന്നതാണ് ഹൈകോടതി ഉത്തരവ്.

Published

on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത്കുമാറിനെതിരെ തുടരന്വേഷണത്തിന് ഹൈകോടതി അനുമതി നല്‍കിയില്ല. സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങി തുടരന്വേഷണത്തിനായി കേസിലെ ഹരജിക്കാരനായ അഭിഭാഷകന്‍ നെയ്യാറ്റിന്‍കര നാഗരാജിന് വീണ്ടും പരാതി നല്‍കാമെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളും ഹൈകോടതി നീക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും എം.ആര്‍ അജിത് കുമാറിനും ആശ്വാസം നല്‍കുന്നതാണ് ഹൈകോടതി ഉത്തരവ്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എക്‌സൈസ് കമീഷണറും എ.ഡി.ജി.പിയുമായ എം.ആര്‍. അജിത് കുമാറിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് തുടര്‍നടപടിക്ക് ഉത്തരവിട്ടത്. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി തേടിയ ശേഷമാണോയെന്ന് ഹൈകോടതി ചോദിച്ചിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കും മുമ്പ് മുന്‍കൂര്‍ അനുമതി തേടണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം ആരാഞ്ഞത്.

നേരത്തെ നെയ്യാറ്റിന്‍കര പി. നാഗരാജിന്റെ പരാതിയിലാണ് വിജിലന്‍സ് കോടതി എ.ഡി.ജി.പിക്കെതിരെ തുടര്‍ നടപടിക്ക് ഉത്തരവിട്ടത്. എം.എല്‍.എ ആയിരുന്ന പി.വി. അന്‍വര്‍ നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ്, ആരോപണത്തില്‍ കഴമ്പില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ അറിയിച്ചു. അന്വേഷണം നടത്തിയത് സംസ്ഥാന പൊലീസ് മേധാവിയാണോയെന്ന കോടതിയുടെ ചോദ്യത്തിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനെന്നായിരുന്നു മറുപടി. ഉന്നത ഉദ്യോഗസ്ഥനെതിരെ കീഴുദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണം എങ്ങിനെ ശരിയാകുമെന്ന് കോടതി ചോദിച്ചു.

Continue Reading

kerala

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസ്; തെളിവുകള്‍ പുറത്ത്

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ വൈഷ്ണ സുരേഷിന്റെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്.

Published

on

തിരുവനന്തപുരം മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടലിനായി ഇടപെട്ടത് മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസ്. ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടതിന് തെളിവായി ദൃശ്യങ്ങളും പുറത്ത് വന്നു. വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാരാണ്. ഈ രേഖ വെച്ചാണ് വൈഷ്ണയുടെ വോട്ട് വെട്ടിയതെന്ന വിവരമാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ വൈഷ്ണ സുരേഷിന്റെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഹിയറിങ് പൂര്‍ത്തിയായ ശേഷമാണ് കമ്മീഷന്റെ തീരുമാനം.

വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്‍ ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.

Continue Reading

kerala

പി.വി.അന്‍വറിന്റെ വീട്ടില്‍ ഇ.ഡി പരിശോധന

നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.

Published

on

മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.

അന്‍വറിന്റെ മഞ്ചേരി പാര്‍ക്കിലും സഹായികളുടെ വീട്ടിലും പരിശോധന തുടരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഇ.ഡി സംഘമെത്തി.

മലപ്പുറത്തെ കെ.എഫ്.സിയില്‍നിന്ന്(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) 12 കോടി വായ്പ എടുത്തതുമായി ബന്ധപ്പെട്ട കേസ് നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. പി.വി അന്‍വറിന്റെ സില്‍സില പാര്‍ക്കില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി പരിശോധന.

Continue Reading

Trending