india

2024ല്‍ ഒരുമിച്ച് പോരാടാം, കോണ്‍ഗ്രസിന് പിന്തുണയുമായി മമത ബാനര്‍ജി

By webdesk11

May 15, 2023

2024 ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. ലോകസഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് മമതയുടെ പ്രതികരണം.

കോണ്‍ഗ്രസ് ശക്തമായ സ്ഥലങ്ങളില്‍ അവര്‍ പോരാടട്ടെ, ഞങ്ങള്‍ അവരെ പിന്തുണയ്ക്കും.എന്നാല്‍ കോണ്‍ഗ്രസ് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും പിന്തുണയ്ക്കണം. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് അവരെ പിന്തുണയ്ക്കണമെന്ന് മമതാ ആവശ്യപ്പെട്ടു.