Education
ഇന്ത്യയിലെ ചില കളികളെക്കുറിച്ച് പരിചയപ്പെടാം
ചതുരംഗത്തിലെ പിന്മുറക്കാരായിട്ടാണ് ചെസ്സ് ഇന്ത്യയിലെത്തിയത്. ബുദ്ധി ഉപയോഗിച്ചുള്ള യുദ്ധം എന്ന നിലയ്ക്ക് പല രാജ്യങ്ങളിലും ഇന്ന് ചെസ്സ് നടക്കുന്നുണ്ട്.
ചെസ്
ചതുരംഗത്തിലെ പിന്മുറക്കാരായിട്ടാണ് ചെസ്സ് ഇന്ത്യയിലെത്തിയത്. ബുദ്ധി ഉപയോഗിച്ചുള്ള യുദ്ധം എന്ന നിലയ്ക്ക് പല രാജ്യങ്ങളിലും ഇന്ന് ചെസ്സ് നടക്കുന്നുണ്ട്. ഒളിമ്പിക്സില്‍ അമ്പതിലധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ വിനോദം യുവാക്കളിലാണ് ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ളത്.
ഹോക്കി
ഇന്ത്യയുടെ ദേശീയ വിനോദം എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഹോക്കി ലണ്ടനിലാണ് ആദ്യം അവതരിച്ചത്. ഹോക്കി ദക്ഷിണ പൂര്‍വ ലണ്ടനിലാണ് ആദ്യം നിലവില്‍ വന്നത്. ഒളിമ്പിക്സില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായ ഈ വിനോദം ഹോക്കി മാന്ത്രികന് ധ്യാന്‍ ചന്ദിലൂടെയാണ് അറിയപ്പെടുന്നത്.
ഫുട്ബോള്‍
ഇംഗ്ലണ്ടിലാണ് ആദ്യമായി ഫുട്ബോള്‍ നടന്നത്. 1904ല്‍ ആണ് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്( ഫിഫ) രൂപം കൊണ്ടത് ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്കയായ കൊല്‍ക്കത്തയില്‍ രൂപീകൃതമായ ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്.മലേഷ്യ,തായ്ലന്ഡ്, സിംഗപ്പൂര്‍, ഹോങ്കോങ്, തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് എന്നിവയും ഇന്ന് നിലനില്ക്കുന്നു. വനിതകളും ഫുട്ബോള്‍ മത്സരരംഗത്ത് സജീവമാണ്.
ബോക്സിംഗ്
പ്രാചീന വിനോദമെന്ന നിലയില്‍ പ്രശസ്തിയാര്‍ജ്ജിച്ചതാണ് ബോക്സിംഗ്. ഗ്രീക്കുകാരാണ് ബോക്സിങിന്റെ ഉപജ്ഞാതാക്കള്‍. ബ്രിട്ടീഷുകാരനായ ബ്രൗട്ടനാണ് ബോക്സിംഗിന്റെ പിതാവ്. അന്താരാഷ്ട്ര അമേചര്‍ ബോക്സിങ് അസോസിയേഷന് ആണ് ബോക്സിങ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. ബോക്സിംഗിലൂടെ ഒളിമ്പിക്സില്‍ മെഡല്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.
ബാസ്കറ്റ് ബോള്‍
ഡോ.ജെയിംസ് നയ്സ്മിയാണ് അന്താരാഷ്ട്ര ബാസ്കറ്റ് ബോളിന്റെ പിതാവ്. അഞ്ചു പേരടങ്ങിയ ടീമാണ് ഈ മത്സരത്തില്‍ കളിക്കുന്നത്. അമേരിക്കയില്‍ പ്രചാരം നേടിയ ബാസ്കറ്റ് ബോള്‍ ഒളിമ്പിക്സിലും മത്സരയിനമാണ്. 1950 ല്‍ അര്‍ജന്റീനയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലൂടെ ശ്രദ്ധാകേന്ദ്രമായ ബാസ്കറ്റ് ബോള്‍ ഇന്ത്യയില്‍ ചെന്നൈ യിലെ ഹാരിക്രേബെയുടെ കീഴിലാണ് പ്രചാരം നേടിയത്.
ക്രിക്കറ്റ്
ഇംഗ്ലണ്ടിലെ ആട്ടിടയന്മാരായിരുന്നു ആദ്യമായി ക്രിക്കറ്റ് കളിച്ചിരുന്നത്. ഈസ്റ്റിന്ത്യാ കമ്പനിക്കാരാണ് ആദ്യകാലത്ത് ഈ കളിയില്‍ ഏര്‍പ്പെട്ടത്. പാഴ്സികളെയാണ് ഇംഗ്ലീഷുകാര്‍ ആദ്യമായി ക്രിക്കറ്റ് കളി പരിശീലിപ്പിച്ചത്. 1926 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് സ്ഥാപിതമായി. 1932 ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ ഇന്ത്യ പ്രഥമ ക്രിക്കറ്റ് ടെസ്റ്റ് കളിച്ചു.
ബാഡ്മിന്റണ്‍
ഇന്ത്യയിലെ പൂനെയില്‍ നിന്ന് ആരംഭിച്ചതാണ് ബാഡ്മിന്റണ്‍. പ്രകാശ് പദുക്കോണ്‍ എന്ന താരത്തിലൂടെ പ്രശസ്തമാണ് ഈ വിനോദം. വനിതകളും സജീവമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഈ കളി ആരംഭിച്ചിട്ടുണ്ട്. 1935 അന്താരാഷ്ട്ര ബാഡ്മിന്റണ്‍ അസോസിയേഷനില്‍ ഇന്ത്യ അംഗത്വം നേടി.
ഗോള്‍ഫ്
മൈലുകള്‍ അകലെയുള്ള ഹോളുകളില്‍ റബര്‍ പന്ത് അടിച്ചു കയറ്റുന്നതാണ് ഗോള്‍ഫ്. ഏകദേശം 100 മുതല്‍ 500 വരെ അകലത്തില്‍ ഹോളുകള്‍ ഉണ്ടാകും. പ്രത്യേക സ്റ്റിക്കിലൂടെയാണ് പന്ത് അടിക്കുന്നത്.
കബഡി
പൂര്‍ണമായും ഇന്ത്യയില്‍ രൂപം കൊണ്ട കളിയാണ് കബഡി. മഹാരാഷട്രയിലാണ് ആദ്യം അരങ്ങേറിയത്. ഗ്രാമപ്രദേശങ്ങളില്‍ ഹുഡുഡു എന്നും കുടുകുടു എന്നുമൊക്കെ അറിയപ്പെടുന്ന കബഡി 1990 ല്‍ ബെയ്ജിങ് ഏഷ്യാഡില്‍ മത്സരയിനമായി.1952 ല്‍ ഇന്ത്യന്‍ കബഡി ഫെഡറേഷന് രൂപം കൊണ്ടു. 1973 ല്‍ അമേച്ചര്‍ കബഡി ഫെഡറേഷന് ഓഫ് ഇന്ത്യ എന്ന പേരില്‍ ഇത് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1978ല്‍ ഏഷ്യന്‍ അമേച്ചര്‍ കബഡി ഫെഡറേഷന് രൂപീകരിച്ചതോടെ കബഡി മത്സരം ഏഷ്യാ വന്‍കരയാകെ വ്യാപിച്ചു. 1982 ലെ ഡല്‍ഹി ഏഷ്യാഡില്‍ കബഡി പ്രദര്‍ശന ഇനമായി അവതരിപ്പിച്ചു. 2004 ല്‍ മുംബൈയില്‍ പ്രഥമ ലോകകപ്പ് കബഡി അരങ്ങേറി. ഇറാനെ തോല്പിച്ച് ഇന്ത്യ ജേതാക്കളായി. കബഡിക്ക് നാലായിരത്തോളം വര്‍ഷം പഴക്കമുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.
കായിക സംഘടനകള്‍
ഫെഡറേഷന് ഓഫ് ഇന്റര്‍ നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന് ഫുട്ബോള്‍ കളിക്ക് പ്രചാരമുള്ള രാജ്യങ്ങളിലെ ഔദ്യോഗിക ഫുട്ബോള്‍ സംഘടനകള്‍ക്ക് എല്ലാം അംഗത്വമുള്ള രാജ്യാന്തര ഫുട്ബോള്‍ സംഘടന. ഫിഫയുടെ ആസ്ഥാനം സ്വിറ്റ്സര്‍ലന്റിലെ സൂറിച്ചാണ്.
ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്
അന്തര്‍ ദേശീയ ഹോക്കി സംഘടന. ഫെഡാറാസിയോങ് ഇന്റര്‍ നാസിയാണല്‍ ദ് ഹോക്കി എന്നാണ് മുഴുവന്‍ പേര്. ലോകവ്യാപകമായി ഹോക്കി മത്സരങ്ങളുടെ നിയന്ത്രണം ഈ സംഘടനയ്ക്കാണ്.
ഇന്റര്‍നാഷണല്‍ ഹോക്കി റൂള്‍സ് ബോര്‍ഡ്
ഹോക്കി സംബന്ധമായ നിയമാവലി തയാറാക്കുകയും ഭേദഗതി വരുത്തുകയും ചെയ്യുന്നത് ഈ സംഘടനയാണ്.
അമച്വര്‍ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ
ദേശീയ അടിസ്ഥാനത്തില്‍ അത്ലറ്റിക് പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സംഘടന. ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നിയന്ത്രിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന ഔദ്യോഗിക സംഘടന. സംസ്ഥാന ബാഡ്മിന്റണ്‍ അസോസിയേഷനുകള്‍ ഇതിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുക
ഇന്റര്‍ നാഷണല്‍ ബാഡ് മിന്റണ്‍ ഫെഡറേഷന്
ലോകവ്യാപകമായി ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന സംഘടന
കായികപുരസ്കാരങ്ങള്‍
അര്‍ജുന അവാര്‍ഡ്
കായിക താരങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് അര്‍ജുന അവാര്‍ഡ്. ഈ പുരസ്കാരം 1961 മുതലാണ് നല്കി തുടങ്ങിയത്. നിരവധി മലയാളികളും ഈ പുരസ്കാരം നേടിയിട്ടുണ്ട്.
രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം
രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയാണ്. 1991ലാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്. ചെസ്സ് ചാമ്പ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന് ആനന്ദാണ് ആദ്യ ജേതാവ്.രാജീവ് ഗാന്ധിയുടെ പേര് മാറ്റി അടുത്തിടെ കേന്ദ്ര ഗവണ്മെന്റ് വിജ്ഞാപനമിറക്കി. ഇപ്പോള്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന എന്ന പേരിലാണ് അറിയപ്പെടുന്നത്.
ദ്രോണാചാര്യ അവാര്‍ഡ്
മഹാഭാരത കഥാപാത്രമായ ദ്രോണാചാര്യരുടെ പേരില്‍ മികച്ച കായിക പരിശീലകര്‍ക്ക് ഇന്ത്യ ഗവണ്മെന്റ് നല്കുന്ന അവാര്‍ഡാണിത്.ഈ പുരസ്കാരം 1985 ലാണ് നല്കാന് ആരംഭിച്ചത്. ഒ.എം നമ്പ്യാരാണ് ആദ്യ പുരസ്കാരജേതാവ്.
ജീവി രാജ അവാര്‍ഡ്
കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സ്ഥാപക പ്രസിഡന്റായിരുന്ന ജി വി രാജയുടെ സ്മരണക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.
ജിമ്മി ജോര്‍ജ് അവാര്‍ഡ്
കേരളത്തിലെ മികച്ചകായിക താരത്തെ കണ്ടെത്താന്‍ ജിമ്മിജോര്‍ജ് ഫെഡറേഷന് ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.
ധ്യാന്‍ചന്ദ് പുരസ്കാരം
ഹോക്കി മാന്ത്രികന് ധ്യാന്‍ ചന്ദിന്റെ പേരിലുള്ള ഈ പുരസ്കാരം ആജീവാനന്ത മികവ് പരിഗണിച്ച് സമ്മാനിക്കുന്നു. രാജ്യത്തെ മൂന്നാമത്തെ വലിയ കായിക പുരസ്കാരമാണിത്.
തയ്യാറാക്കിയത്:
ഷാക്കിര്‍ തോട്ടിക്കല്‍
Education
മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്
2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര് മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.
2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്കൂള്‍ നല്കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്. നന്ദകുമാര്‍ മുന്നറിയിപ്പ് നല്കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന് പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.
Education
എസ്എസ്എല്‍സി പരീക്ഷ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും
ഈ മാസം 30നകം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന് അറിയിച്ചു.
തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. ഈ മാസം 30നകം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന് അറിയിച്ചു. വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന സമയക്രമത്തില്‍ യാതൊരു തരത്തിലുള്ള മാറ്റവും അനുവദിക്കില്ലെന്നും പരീക്ഷാഭവന് സെക്രട്ടറി വ്യക്തമാക്കി.
പരീക്ഷാ ഫീസ് അടച്ചതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന് ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാവുന്നതാണ്. നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെ ഫീസ് അടയ്ക്കാന്‍ സാധിക്കും. തുടര്‍ന്ന് 350 രൂപ പിഴയോടെ ഫീസ് അടയ്ക്കാനും അവസരം ഉണ്ടായിരിക്കും.
2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പ്രധാന പരീക്ഷകള്‍ നടക്കുക. ഐ.ടി. പരീക്ഷകള്‍ ഫെബ്രുവരി 2 മുതല്‍ 13 വരെ നടത്തും.
Education
പരീക്ഷയില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്കാന് നിര്‍ദേശം
പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.
തിരുവനന്തപുരം: പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം സ്കൂളുകള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍, പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്കാന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.
ഈ മാസം 9-നകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബര്‍ 10നും 20നും ഇടയില്‍ ക്ലാസ് പി.ടി.എ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. സബ്ജക്ട് കൗണ്‍സില്‍, സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക പഠനപിന്തുണ നല്‍കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ്.എസ്.കെ, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്കൂളുകളില്‍ നേരിട്ടെത്തി പഠനപിന്തുണ നല്‍കണം. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് എസ്.എസ്.കെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.
എ.ഇ.ഒ, ഡി.ഇ.ഒ. എന്നിവര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ 25നകം ഡി.ഡി.ഇ.മാര്‍ക്ക് കൈമാറണം. ഡി.ഡി.ഇ.മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സെപ്റ്റംബര്‍ 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം. നിരന്തര മൂല്യനിര്‍ണയം കുട്ടികളുടെ കഴിവുകള്‍ക്കനുസരിച്ച് മാത്രമാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ അധ്യാപകര്‍ക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സി.ആര്.) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അധ്യാപക സംഘടനകളുമായി ഇത് ചര്‍ച്ച ചെയ്യും. നിലവില്‍ പ്രധാനാധ്യാപകര്‍ക്ക് മാത്രമാണ് സി.ആര്. ബാധകമാക്കിയിട്ടുള്ളത്.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world6 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
world1 day agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

