Connect with us

Education

ഇന്ത്യയിലെ ചില കളികളെക്കുറിച്ച് പരിചയപ്പെടാം

ചതുരംഗത്തിലെ പിന്മുറക്കാരായിട്ടാണ് ചെസ്സ് ഇന്ത്യയിലെത്തിയത്. ബുദ്ധി ഉപയോഗിച്ചുള്ള യുദ്ധം എന്ന നിലയ്ക്ക് പല രാജ്യങ്ങളിലും ഇന്ന് ചെസ്സ് നടക്കുന്നുണ്ട്.

Published

on

ചെസ്

ചതുരംഗത്തിലെ പിന്മുറക്കാരായിട്ടാണ് ചെസ്സ് ഇന്ത്യയിലെത്തിയത്. ബുദ്ധി ഉപയോഗിച്ചുള്ള യുദ്ധം എന്ന നിലയ്ക്ക് പല രാജ്യങ്ങളിലും ഇന്ന് ചെസ്സ് നടക്കുന്നുണ്ട്. ഒളിമ്പിക്‌സില്‍ അമ്പതിലധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ വിനോദം യുവാക്കളിലാണ് ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ളത്.

ഹോക്കി

ഇന്ത്യയുടെ ദേശീയ വിനോദം എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഹോക്കി ലണ്ടനിലാണ് ആദ്യം അവതരിച്ചത്. ഹോക്കി ദക്ഷിണ പൂര്‍വ ലണ്ടനിലാണ് ആദ്യം നിലവില്‍ വന്നത്. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായ ഈ വിനോദം ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിലൂടെയാണ് അറിയപ്പെടുന്നത്.

ഫുട്‌ബോള്‍

ഇംഗ്ലണ്ടിലാണ് ആദ്യമായി ഫുട്‌ബോള്‍ നടന്നത്. 1904ല്‍ ആണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍( ഫിഫ) രൂപം കൊണ്ടത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്കയായ കൊല്‍ക്കത്തയില്‍ രൂപീകൃതമായ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍.മലേഷ്യ,തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ഹോങ്കോങ്, തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ എന്നിവയും ഇന്ന് നിലനില്‍ക്കുന്നു. വനിതകളും ഫുട്‌ബോള്‍ മത്സരരംഗത്ത് സജീവമാണ്.

ബോക്‌സിംഗ്

പ്രാചീന വിനോദമെന്ന നിലയില്‍ പ്രശസ്തിയാര്‍ജ്ജിച്ചതാണ് ബോക്‌സിംഗ്. ഗ്രീക്കുകാരാണ് ബോക്‌സിങിന്റെ ഉപജ്ഞാതാക്കള്‍. ബ്രിട്ടീഷുകാരനായ ബ്രൗട്ടനാണ് ബോക്‌സിംഗിന്റെ പിതാവ്. അന്താരാഷ്ട്ര അമേചര്‍ ബോക്‌സിങ് അസോസിയേഷന്‍ ആണ് ബോക്‌സിങ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. ബോക്‌സിംഗിലൂടെ ഒളിമ്പിക്‌സില്‍ മെഡല്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.

ബാസ്‌കറ്റ് ബോള്‍

ഡോ.ജെയിംസ് നയ്‌സ്മിയാണ് അന്താരാഷ്ട്ര ബാസ്‌കറ്റ് ബോളിന്റെ പിതാവ്. അഞ്ചു പേരടങ്ങിയ ടീമാണ് ഈ മത്സരത്തില്‍ കളിക്കുന്നത്. അമേരിക്കയില്‍ പ്രചാരം നേടിയ ബാസ്‌കറ്റ് ബോള്‍ ഒളിമ്പിക്‌സിലും മത്സരയിനമാണ്. 1950 ല്‍ അര്‍ജന്റീനയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലൂടെ ശ്രദ്ധാകേന്ദ്രമായ ബാസ്‌കറ്റ് ബോള്‍ ഇന്ത്യയില്‍ ചെന്നൈ യിലെ ഹാരിക്രേബെയുടെ കീഴിലാണ് പ്രചാരം നേടിയത്.

ക്രിക്കറ്റ്

ഇംഗ്ലണ്ടിലെ ആട്ടിടയന്മാരായിരുന്നു ആദ്യമായി ക്രിക്കറ്റ് കളിച്ചിരുന്നത്. ഈസ്റ്റിന്ത്യാ കമ്പനിക്കാരാണ് ആദ്യകാലത്ത് ഈ കളിയില്‍ ഏര്‍പ്പെട്ടത്. പാഴ്‌സികളെയാണ് ഇംഗ്ലീഷുകാര്‍ ആദ്യമായി ക്രിക്കറ്റ് കളി പരിശീലിപ്പിച്ചത്. 1926 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സ്ഥാപിതമായി. 1932 ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ഇന്ത്യ പ്രഥമ ക്രിക്കറ്റ് ടെസ്റ്റ് കളിച്ചു.

ബാഡ്മിന്റണ്‍

ഇന്ത്യയിലെ പൂനെയില്‍ നിന്ന് ആരംഭിച്ചതാണ് ബാഡ്മിന്റണ്‍. പ്രകാശ് പദുക്കോണ്‍ എന്ന താരത്തിലൂടെ പ്രശസ്തമാണ് ഈ വിനോദം. വനിതകളും സജീവമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഈ കളി ആരംഭിച്ചിട്ടുണ്ട്. 1935 അന്താരാഷ്ട്ര ബാഡ്മിന്റണ്‍ അസോസിയേഷനില്‍ ഇന്ത്യ അംഗത്വം നേടി.

ഗോള്‍ഫ്

മൈലുകള്‍ അകലെയുള്ള ഹോളുകളില്‍ റബര്‍ പന്ത് അടിച്ചു കയറ്റുന്നതാണ് ഗോള്‍ഫ്. ഏകദേശം 100 മുതല്‍ 500 വരെ അകലത്തില്‍ ഹോളുകള്‍ ഉണ്ടാകും. പ്രത്യേക സ്റ്റിക്കിലൂടെയാണ് പന്ത് അടിക്കുന്നത്.

കബഡി

പൂര്‍ണമായും ഇന്ത്യയില്‍ രൂപം കൊണ്ട കളിയാണ് കബഡി. മഹാരാഷട്രയിലാണ് ആദ്യം അരങ്ങേറിയത്. ഗ്രാമപ്രദേശങ്ങളില്‍ ഹുഡുഡു എന്നും കുടുകുടു എന്നുമൊക്കെ അറിയപ്പെടുന്ന കബഡി 1990 ല്‍ ബെയ്ജിങ് ഏഷ്യാഡില്‍ മത്സരയിനമായി.1952 ല്‍ ഇന്ത്യന്‍ കബഡി ഫെഡറേഷന്‍ രൂപം കൊണ്ടു. 1973 ല്‍ അമേച്ചര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഇത് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1978ല്‍ ഏഷ്യന്‍ അമേച്ചര്‍ കബഡി ഫെഡറേഷന്‍ രൂപീകരിച്ചതോടെ കബഡി മത്സരം ഏഷ്യാ വന്‍കരയാകെ വ്യാപിച്ചു. 1982 ലെ ഡല്‍ഹി ഏഷ്യാഡില്‍ കബഡി പ്രദര്‍ശന ഇനമായി അവതരിപ്പിച്ചു. 2004 ല്‍ മുംബൈയില്‍ പ്രഥമ ലോകകപ്പ് കബഡി അരങ്ങേറി. ഇറാനെ തോല്‍പിച്ച് ഇന്ത്യ ജേതാക്കളായി. കബഡിക്ക് നാലായിരത്തോളം വര്‍ഷം പഴക്കമുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.

കായിക സംഘടനകള്‍

ഫെഡറേഷന്‍ ഓഫ് ഇന്റര്‍ നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ കളിക്ക് പ്രചാരമുള്ള രാജ്യങ്ങളിലെ ഔദ്യോഗിക ഫുട്‌ബോള്‍ സംഘടനകള്‍ക്ക് എല്ലാം അംഗത്വമുള്ള രാജ്യാന്തര ഫുട്‌ബോള്‍ സംഘടന. ഫിഫയുടെ ആസ്ഥാനം സ്വിറ്റ്‌സര്‍ലന്റിലെ സൂറിച്ചാണ്.

ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍

അന്തര്‍ ദേശീയ ഹോക്കി സംഘടന. ഫെഡാറാസിയോങ് ഇന്റര്‍ നാസിയാണല്‍ ദ് ഹോക്കി എന്നാണ് മുഴുവന്‍ പേര്. ലോകവ്യാപകമായി ഹോക്കി മത്സരങ്ങളുടെ നിയന്ത്രണം ഈ സംഘടനയ്ക്കാണ്.

ഇന്റര്‍നാഷണല്‍ ഹോക്കി റൂള്‍സ് ബോര്‍ഡ്

ഹോക്കി സംബന്ധമായ നിയമാവലി തയാറാക്കുകയും ഭേദഗതി വരുത്തുകയും ചെയ്യുന്നത് ഈ സംഘടനയാണ്.

അമച്വര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

ദേശീയ അടിസ്ഥാനത്തില്‍ അത്‌ലറ്റിക് പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സംഘടന. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ രാജ്യവ്യാപകമായി ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നിയന്ത്രിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന ഔദ്യോഗിക സംഘടന. സംസ്ഥാന ബാഡ്മിന്റണ്‍ അസോസിയേഷനുകള്‍ ഇതിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുക

ഇന്റര്‍ നാഷണല്‍ ബാഡ് മിന്റണ്‍ ഫെഡറേഷന്‍

ലോകവ്യാപകമായി ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന സംഘടന

കായികപുരസ്‌കാരങ്ങള്‍

അര്‍ജുന അവാര്‍ഡ്

കായിക താരങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് അര്‍ജുന അവാര്‍ഡ്. ഈ പുരസ്‌കാരം 1961 മുതലാണ് നല്‍കി തുടങ്ങിയത്. നിരവധി മലയാളികളും ഈ പുരസ്‌കാരം നേടിയിട്ടുണ്ട്.

രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം

രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയാണ്. 1991ലാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ചെസ്സ് ചാമ്പ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദാണ് ആദ്യ ജേതാവ്.രാജീവ് ഗാന്ധിയുടെ പേര് മാറ്റി അടുത്തിടെ കേന്ദ്ര ഗവണ്‍മെന്റ് വിജ്ഞാപനമിറക്കി. ഇപ്പോള്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന എന്ന പേരിലാണ് അറിയപ്പെടുന്നത്.

ദ്രോണാചാര്യ അവാര്‍ഡ്

മഹാഭാരത കഥാപാത്രമായ ദ്രോണാചാര്യരുടെ പേരില്‍ മികച്ച കായിക പരിശീലകര്‍ക്ക് ഇന്ത്യ ഗവണ്‍മെന്റ് നല്‍കുന്ന അവാര്‍ഡാണിത്.ഈ പുരസ്‌കാരം 1985 ലാണ് നല്‍കാന്‍ ആരംഭിച്ചത്. ഒ.എം നമ്പ്യാരാണ് ആദ്യ പുരസ്‌കാരജേതാവ്.

ജീവി രാജ അവാര്‍ഡ്

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്ഥാപക പ്രസിഡന്റായിരുന്ന ജി വി രാജയുടെ സ്മരണക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.

ജിമ്മി ജോര്‍ജ് അവാര്‍ഡ്

കേരളത്തിലെ മികച്ചകായിക താരത്തെ കണ്ടെത്താന്‍ ജിമ്മിജോര്‍ജ് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.

ധ്യാന്‍ചന്ദ് പുരസ്‌കാരം

ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ പേരിലുള്ള ഈ പുരസ്‌കാരം ആജീവാനന്ത മികവ് പരിഗണിച്ച് സമ്മാനിക്കുന്നു. രാജ്യത്തെ മൂന്നാമത്തെ വലിയ കായിക പുരസ്‌കാരമാണിത്.

തയ്യാറാക്കിയത്:
ഷാക്കിര്‍ തോട്ടിക്കല്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

Published

on

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.

ഫലം എങ്ങനെ പരിശോധിക്കാം?

സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

Continue Reading

Education

തപാല്‍ മാര്‍ഗം നിര്‍ത്തലാക്കും; പിഎസ്‌സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്

ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Published

on

പിഎസ്‌സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായാണ് നടപടി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂലൈ 1 മുതല്‍ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭിക്കുക.

Continue Reading

Education

കെ-മാറ്റ് 2025 അവസാന തീയതി നീട്ടി

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

Published

on

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.

മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്‍-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.

അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.

Continue Reading

Trending