Connect with us

Video Stories

നേപ്പാളില്‍ പുതിയ ദൈവത്തെ തെരെഞ്ഞെടുത്തു

Published

on

 

നോപ്പാളിലെ കാഠ്മഢുവില്‍ ദൈവമായി തൃഷ്ണ ഷാക്യാ എന്ന മൂന്ന് വയസുകാരിയെ തെരെഞ്ഞെടുത്തു.

അച്ഛനമ്മമാരില്‍ നിന്നും സമൂഹത്തില്‍ നിന്നും അകന്ന് വയസറിയിക്കുന്നതുവരെ ദൈവമായി ഇനി ഇവള്‍ ജീവിക്കുക പ്രത്യേക ദര്‍ബാറില്‍. നേപ്പാളിലെ കാഠ്മണ്ഡുവിലെ ഉയര്‍ന്ന പുരോഹിതരാണ് കഴിഞ്ഞ ദിവസം തൃഷ്ണ ഷാക്യായെ അടുത്ത ദൈവമായി തെരഞ്ഞെടുത്ത്.

പ്രായപൂര്‍ത്തിയാകുന്നതുവരെ ഇനി ഇവള്‍ പ്രത്യേക ദര്‍ബാറിലാണ് കഴിയുക. ഇപ്പോള്‍ ദൈവമായി സ്ഥാനാരോഹിതയായിരുന്ന 12 വയസുകാരി മാറ്റിനാ ഷാക്യ പ്രായപൂര്‍ത്തിയയതിനെ തുടര്‍ന്നാണ് 21 ദിവസങ്ങള്‍ കൊണ്ട് മൂന്ന് പേരില്‍ നിന്നും തൃഷ്ണയെ തെരഞ്ഞെടുത്തത്. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും പൂജാ വിധികള്‍ക്കും ശേഷമാകും തൃഷ്ണയുടെ സ്ഥാനാരോഹണം. ഇതിനായി അവളെ കാഠ്മണ്ഡുവിലെ പൗരാണിക ദര്‍ബാറിലേക്ക് കൊണ്ട് പോകുകയും ചെയ്തു. പ്രായപൂര്‍ത്തിയാകുന്നതുവരെ ഇനി ഇവള്‍ ഇവിടെയാണ് കഴിയുക.nintchdbpict000356623597

ദൈവമായി തെരഞ്ഞെടുത്ത തൃഷ്ണയ്ക്ക് ഇനി ഒരു വര്‍ഷത്തില്‍ 13 പ്രത്യേക ദിവസങ്ങളില്‍ മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദമുള്ളത്. 2008ല്‍ ഹിന്ദു മൊണാര്‍ക്കി അവസാനിച്ചപ്പോള്‍ ഈ ആചാരത്തിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ഒരു കുട്ടിയുടെ കുട്ടികാലമാണ് ഇല്ലാതാക്കുന്നതെന്നും പഠിക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്.nintchdbpict000356692079

ഇതിനെ തുടര്‍ന്ന് കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു, പ്രായപൂര്‍ത്തിയയതോടെ സ്ഥാനത്തുനിന്നും മാറ്റപ്പെട്ട കുട്ടികള്‍ അവര്‍ക്ക് പിന്നീട് പെട്ടെന്ന് ഒരു ദിവസം അകറ്റി നിര്‍ത്തപ്പെട്ട സമൂഹത്തിലേക്കിറങ്ങുമ്പോള്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ച് തുറന്നു പറയുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും ആചാരങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു.

news

ഭരണമാറ്റത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം -എ കെ ആന്റണി

കഴിഞ്ഞതവണത്തെക്കാള്‍ വന്‍ വിജയമിത്തവണ യുഡിഎഫില്‍ ഉണ്ടാകും.

Published

on

ഭരണമാറ്റത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് എ കെ ആന്റണി. ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റമാറ്റം.

കേരളത്തില്‍ ഭരണപക്ഷത്തിനെതിരെ ശക്തമായ വികാരം ഉണ്ട്. കഴിഞ്ഞതവണത്തെക്കാള്‍ വന്‍ വിജയമിത്തവണ യുഡിഎഫില്‍ ഉണ്ടാകും. തെരഞ്ഞെടുപ്പിലെ വിഷയം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല എന്നതാണ്.

ജനജീവിതം ദുസഹം ആയിരിക്കുകയാണ്. അതാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വിഷയം. ഇടതുപക്ഷം നന്നാകണമെങ്കില്‍ അവര്‍ക്കൊരു ഷോക്ക് ട്രീറ്റ്‌മെന്റ് വേണമെന്ന് ഇടതുപക്ഷക്കാരും വിശ്വസിക്കുന്നു. ഭരണ മാറ്റത്തിനുള്ള തുടക്കം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading

news

ഇന്‍ഡിഗോയ്ക്ക് എതിരെ കടുത്ത നടപടി; ശൈത്യകാല സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം

വിമാന പ്രശ്നങ്ങള്‍ എട്ടാം ദിവസവും തുടരുന്നതിനിടെ ഇന്ന് മാത്രം 200ത്തിലധികം ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് തുടരുന്ന വിമാനപ്രതിസന്ധിയെ തുടര്‍ന്ന് ഇന്‍ഡിഗോയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിസിഎയും വ്യോമയാന മന്ത്രാലയവും ഒരുങ്ങുന്നു. ഇന്‍ഡിഗോയുടെ ശൈത്യകാല സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും ഒഴിവാകുന്ന സ്പോട്ടുകള്‍ മറ്റു എയര്‍ലൈന്‍ കമ്പനികള്‍ക്ക് കൈമാറുകയും ചെയ്തേക്കുമെന്നു വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡു അറിയിച്ചു.

വിമാന പ്രശ്നങ്ങള്‍ എട്ടാം ദിവസവും തുടരുന്നതിനിടെ ഇന്ന് മാത്രം 200ത്തിലധികം ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി നടന്ന ഉന്നത തല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ വ്യോമയാന മന്ത്രാലയം എല്ലാ എയര്‍ലൈന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു.

2,200 ഓളം വിമാനം ദിവസേന സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോയുടെ റൂട്ടുകളും സര്‍വീസ് സ്ലോട്ടുകളും വെട്ടിക്കുറയ്ക്കുമെന്നും നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി രാജസഭയില്‍ വ്യക്തമാക്കി. വിമാന പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ കഴിഞ്ഞ ആഴ്ചകളിലായി റീഫണ്ട് നല്‍കിക്കൊണ്ടിരിക്കുകയാണ്.

610 കോടി രൂപയുടെ റീഫണ്ട് പ്രോസസ് ചെയ്തതായും 3,000 ലഗേജുകള്‍ നഷ്ടപ്പെട്ട യാത്രക്കാരില്‍ തിരിച്ചുനല്‍കിയതായും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. റീഫണ്ട്, റീബുക്കിംഗ് പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ പ്രത്യേക സെല്ലുകളും തുറന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നു സൂചന ലഭിച്ചിട്ടുണ്ട്.

 

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ് ; മെച്ചപ്പെട്ട പേളിങ്‌, പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര

കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞുപ്പ് നടക്കുന്ന ഏഴുജില്ലകളില്‍ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുടുമ്പോള്‍ 20 ശതമാനംപോളിങ് രേഖപ്പെടുത്തി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്.

കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തില്‍ ആകെ 480 പ്രശ്‌നബാധിത ബൂത്തുകളുണ്ട്.

ആദ്യം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്‌ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്. 36,630 സ്ഥാനാര്‍ഥികളും 1.32 കോടി വോട്ടര്‍മാരുമാണ് ഒന്നാംഘട്ടത്തിലുണ്ട്. 11ന് തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലയില്‍ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. 13നാണ് എല്ലായിടത്തും വോട്ടെണ്ണല്‍ നടക്കുക.

 

 

Continue Reading

Trending