Connect with us

kerala

തദ്ദേശ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ, വികസന ചോദ്യങ്ങളെ ഭയന്ന് സി.പി.എം

വെറുമൊരു തദ്ദേശ തെരഞ്ഞെടുപ്പായി കാണണ്ടെന്നും രാഷ്ട്രീയ ചോദ്യങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ പ്രകടനമെല്ലാം വിലയിരുത്തപ്പെടുമെന്നും സി പിഎമ്മിന് ഭയം.

Published

on

മലപ്പുറം: പാര്‍ലമെന്റ്‌റ്, നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് തുടങ്ങിയവയില്‍ നിന്നും പാഠം ഉള്‍കൊള്ളാതെ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കനത്ത തിരിച്ചടിയുണ്ടാകു മെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. വെറുമൊരു തദ്ദേശ തെരഞ്ഞെടുപ്പായി കാണണ്ടെന്നും രാഷ്ട്രീയ ചോദ്യങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ പ്രകടനമെല്ലാം വിലയിരുത്തപ്പെടുമെന്നും സി പിഎമ്മിന് ഭയം.

ആര്‍.എസ്.എസ് പ്രീണനവും സ്വര്‍ണ കൊള്ളയും സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നടപടികളുമെല്ലാം ചോദ്യങ്ങളായി വരുമെന്നും ഇതിനെയെല്ലാം എങ്ങനെ പ്രതിരോധിക്കാനാകുമെന്നുമാണ് പാര്‍ട്ടിയെ കുഴക്കുന്ന ചോദ്യം. നേരത്തെ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി യു.ഡി.എഫ് ജില്ലയില്‍ പ്രചാരണങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചു കഴിഞ്ഞു. എന്നാല്‍ ജില്ലാ പഞ്ചായത്തില്‍ പോലും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സിപിഎമ്മിന് ആയിട്ടില്ല. ഇടതു മുന്നണിയിലെ സിറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയായിട്ടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുകയാണ്. ജില്ലയില്‍ മഹാഭൂരിപ ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഞെരിക്കിയിട്ടും വലിയ വികസനമാണ് യു .ഡി.എഫ് നടത്തിയത്. അതേ സമയം സര്‍ക്കാര്‍ വികസന വിരുദ്ധതയും ഈ പഞ്ചായത്തുകളില്‍ ചര്‍ച്ചയാകും.

സാധാരണക്കാരെ ബാധിക്കുന്ന നിരവധി വിഷയങ്ങളാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. വോട്ടര്‍മാരെ നേരിടാനുള്ള ആത്മവിശ്വാസം ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കില്ല എന്നതാണ് വസ്തുത. പൗരത്വ ഭേദഗതി നിയമം മുതല്‍ പെന്‍ഷനും ആശവര്‍ക്കര്‍മാരുടെ പ്രശങ്ങളും കെട്ടിട വെള്ള, വൈദ്യതി ചാര്‍ജ്ജ് വര്‍ധനവും നിത്യസാധനങ്ങളുടെ വിലയക്കയറ്റവുമെല്ലാം ചോദ്യങ്ങളായി ഇടതു സ്ഥാനാര്‍ത്ഥികളുടെ മുന്നിലെത്തുമ്പോള്‍ ഉത്തരം മുട്ടും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ 256713 ളില്‍ മാത്രമാണ് ആത്മാര്‍ത്ഥയെന്നും പൗരത്വ സമരവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകള്‍ എന്തുകൊണ്ട് പിന്‍വലിക്കാനാകുന്നില്ലെന്നും വോട്ടര്‍മാര്‍ ചോദിക്കുന്നു. പിന്‍വലിക്കുമെന്ന് പറഞ്ഞ് വീണ്ടും അധികാരത്തി ലെത്തിയവര്‍ ജനങ്ങളെ പറ്റിച്ചെന്നും ജനം പറയുന്നു. കേരളത്തില്‍ കൃത്യമായി വിതരണം ചെയ്യാത്ത സാമൂഹ്യ ക്ഷേമ പെന്‍ഷനും ചര്‍ച്ചയാകും. കാലിയായ മാവേലി സ്റ്റോറുംസപ്ലൈക്കോയും റേഷന്‍ കട കളുമെല്ലാം സാധാരണക്കാരു ടെ വലിയ വിഷയങ്ങളാണ്. പ്ര ചാരണ പരിപാടികളിലെല്ലാം ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രതിരോധത്തിലാക്കാന്‍ പോകുന്നത്.

വിലക്കയറ്റവും തൊഴിലില്ലായ്മവും ഭരണ വിരുദ്ധ വികാരത്തിന് കാരണമായിട്ടുണ്ടെന്നും പരമ്പരാഗത ഇടതു പക്ഷ വോട്ടുകളില്‍ വരെ ഇത് വിള്ളല്‍ വീഴ്ത്തുമെന്ന ആശങ്കയും ഇടതുക്യാമ്പില്‍ പരന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ സജീവ മാകുമ്പോള്‍ യുവാക്കളും വിദ്യാര്‍ഥികളും പിറകോട്ടുപോകുന്നതായും പാര്‍ട്ടി കണ്ടത്തിയിട്ടുണ്ട്. പൊലീസ് നടപടികളും ആര്‍.എസ്.എസ് സി. പി.എം പ്രീണനവുമെല്ലാം വോട്ടര്‍മാരുടെ മനസ്സ് സ്വാധീനിക്കും. പി.എം.ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച് ആര്‍.എസ്.എസ് നയം കേരളത്തില്‍ നടപ്പിലാ ക്കാന്‍ ഒത്താശ ചെയ്ത സര്‍ക്കാര്‍ നടപടിയിലും വലിയ അമര്‍ശമാണ് ജനത്തിനുള്ളത്. സ്വന്തം മുന്നണിയില്‍ പോലും അനുകൂല നയം ഇല്ലാത്ത വിഷയത്തില്‍ സിപിഎമ്മിന് പ്രത്യേക താല്‍പര്യമുണ്ടെന്നും ഇത് ബിജെപിയുമായുള്ള അന്തര്‍ധാരയാണെന്നും പരക്കെ ആക്ഷേപം ഉയരുന്നുണ്ട്.

ഇത് ഇടതുപക്ഷക്കാരെ വരെ രണ്ടു ചേരിയിലാക്കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പിനെ വലിയ രീതിയില്‍ ബാധിക്കുമെന്ന പേടിയില്‍ തന്നെയാണ് മെന്ന പേടിയില്‍ തന്നെയാണ് സി പിഎം. പൊതുയിടങ്ങളില്‍ വോട്ടു ചോദിക്കാനിറങ്ങുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരും. ഇതാവട്ടെ സ്ഥാനാര്‍ത്ഥികളെ പ്രതിരോധത്തിലാക്കുകയും ചെയ്യും. സംസ്ഥാന സര്‍ക്കാറിനെതിരെയുളള വികാരവും സി.പി. എം നയങ്ങളോടുള്ള കടുത്ത വിയോജിപ്പിക്കും മുമ്പെങ്ങുമില്ലാത്ത വിധം കൂടിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പോലും നടത്താനാകാതെ വലിയ ആശങ്കയില്‍ നില്‍ ക്കുന്ന സിപിഎമ്മിന് പ്രചാരണ കാലവും പരീക്ഷണങ്ങളുടെതാകും.

Trending