kerala
തദ്ദേശ സ്വയംഭരണ ദിനാഘോഷം:സര്‍ക്കാര്‍ പിരിച്ചത് 1.17 കോടി
സംസ്ഥാനതല ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിമിതമായ ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു. അപ്പോഴാണ് അതിന്റെ ചെലവിലേക്കായി ഒറ്റദിവസം കൊണ്ട് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും കോടി രൂപ പിരിച്ചെടുത്തത്.
മലപ്പുറം: അഴിമതിയുടെ കുത്തരങ്ങായി മാറിയ ഇടതു സര്‍ക്കാര്‍ പുതിയ തീവെട്ടിക്കൊള്ളയുമായി രംഗത്ത്. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ പേരില്‍ ഒറ്റ ദിവസം കൊണ്ട് കോടികളാണ് സര്‍ക്കാര്‍ കൈക്കലാക്കിയിരിക്കുന്നത്. നിലവില്‍ പഞ്ചായത്ത് ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 19 ഈ വര്‍ഷം മുതല്‍ തദ്ദേശ സ്വയംഭരണ ദിനമായിട്ടാണ് ആഘാഷിക്കുന്നത്. ഇതിന്റെ ചെലവിലേക്കായി തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചിത തുക നല്‍കണമെന്നുമാവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് ഓരോ തദ്ദേശ സ്ഥാപനങ്ങളിലേക്കും വന്നത്.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ 7500, ബ്ലോക്ക് പഞ്ചായത്തുകള്‍ 12500, ജില്ലാ പഞ്ചായത്തുകള്‍ 25000, മുനിസിപ്പാലിറ്റികള്‍ 25000, കോര്‍പ്പറേഷനുകള്‍ 50000 എന്നിങ്ങനെയാണ് തുക നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നാണ് തുക നല്‍കേണ്ടതെന്നും പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് അയക്കേണ്ടതെന്നും നിര്‍ദേശമുണ്ടായിരുന്നു. 1,17,82,500 രൂപയാണ് ഈ വകയില്‍ സര്‍ക്കാര്‍ പിരിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 70,57,500 രൂപയും ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന് 19,00,000, രൂപയും ജില്ലാ പഞ്ചായത്തുകളില്‍ നിന്ന് 3,50,000, രൂപയും മുനിസിപ്പാലിറ്റികളില്‍ നിന്ന് 21,75,000 രൂപയുമാണ് പിരിച്ചത്. കോര്‍പ്പറേഷന്റെ വിഹിതമായി 3,00,000 ലക്ഷവും ലഭിച്ചു. ഒരു ദിവസം മാത്രമായിരുന്നു തുക നല്കാന് സമയം അനുവദിച്ചത്. തിങ്കളാഴ്ച മെയില്‍ ലഭിക്കുകയും ചൊവ്വാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ പണം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ചെലവിലേക്ക് എന്ന് പറഞ്ഞാണ് ഫണ്ട് പിരിക്കുന്നത്. കോവിഡ് 19ന്റെയും ഒമിക്രോണിന്റെയും വ്യാപനം രൂക്ഷമായതിനാല്‍ സംസ്ഥാനതലത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും ഇതിനാല്‍ സംസ്ഥാനതലം, ജില്ലാതലം, ബ്ലോക്ക്തലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായിരിക്കും ആഘോഷ പരിപാടികള്‍ നടക്കുകയെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാനതല ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിമിതമായ ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു. അപ്പോഴാണ് അതിന്റെ ചെലവിലേക്കായി ഒറ്റദിവസം കൊണ്ട് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും കോടി രൂപ പിരിച്ചെടുത്തത്.
തിരുവനന്തപുരത്താണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. ജില്ലാ തലങ്ങളിലും ബ്ലോക്ക് തലങ്ങളിലും പരിപാടി സംഘടിപ്പിക്കും. 18, 19 തീയതികളിലായിട്ടാണ് പരിപാടികള്‍. 18ന് പൂര്‍ണമായും ഓണ്‍ലൈനാണ്. 19ന് നടക്കുന്ന പരിപാടി തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് നടക്കുക. 19ന് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നതിനാല്‍ ജില്ലാ, ബ്ലോക്ക് കേന്ദ്രങ്ങളില്‍ ഉദ്ഘാടനം വേണ്ട എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള പുരസ്കാരങ്ങളുടെ സമര്‍പ്പണവും സെമിനാറും നടത്തിയാല്‍ മതിയെന്നാണ് പറയുന്നത്. സംസ്ഥാനതല ഉദ്ഘാടനം ജില്ലാ, ബ്ലോക്ക് കേന്ദ്രങ്ങളില്‍ തത്സമയും പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ മികച്ച ത്രിതല പഞ്ചായത്തുകള്‍ക്ക് നല്കി വരുന്ന സ്വരാജ് ട്രോഫി മുനിസിപ്പാലിറ്റി-കോര്‍പ്പറേഷനുകള്‍ക്ക് കൂടി നല്‍കുന്നുണ്ട്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ മികവ് പുലര്‍ത്തിയ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ക്ക് മഹത്മാ അയ്യങ്കാളി പുരസ്കാരവും നല്‍കുന്നുണ്ട്. മുനിസിപ്പാലിറ്റി, കോര്പ്പറേഷന് സെക്രട്ടറിമാര്‍ക്കും ഇത്തവണ പുരസ്കാരം ഉണ്ട്. അതേസമയം മുമ്പെങ്ങുമില്ലാത്ത വിധം ആഘോഷ പരിപാടികളും പണപ്പിരിവുമെല്ലാം അഴിമതി ലക്ഷ്യംവെച്ചാണ് എന്നുള്ള പ്രചാരണവും കൊഴുക്കുന്നുണ്ട്.
kerala
ശ്രീലങ്കയില്‍ ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും കേരളത്തിലും ശക്തമായ മഴ, കനത്ത ജാഗ്രതാ നിര്‍ദേശം
. ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് വ്യാപക ജാഗ്രത തുടരുകയാണ്.
ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തമിഴ്നാട്കേരള തീരങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് വ്യാപക ജാഗ്രത തുടരുകയാണ്.
തമിഴ്നാട്ടില്‍ കനത്ത മഴ, വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ പെയ്തു. ഏക്കറുകണക്കിന് കൃഷിയിടങ്ങളില്‍ വെള്ളം കയറി, നിരവധി വീടുകളും വെള്ളത്തില്‍ മുങ്ങി.
ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 47 വിമാന സര്‍വീസുകള്‍ റദ്ദാക്കി.
കടലോര മേഖലയില്‍ ചുഴലിക്കാറ്റ് 25 കിലോമീറ്റര്‍ വരെ അടുത്തെത്തുമെന്നും തുടര്‍ന്ന് അത് ദുര്‍ബലമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, വില്ലുപുരം, കടലൂര്‍ ജില്ലകളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്ന മുന്നറിയിപ്പും നല്കി.
ചുഴലിക്കാറ്റ് ഏറ്റവും ശക്തമായി ബാധിച്ചത് ശ്രീലങ്കയിലാണ്. ഇവിടെ 159 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായും, 150ഓളം പേര് കാണാതായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
20 ജില്ലകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. പല പ്രദേശങ്ങളിലേക്കും രക്ഷാസേനകള്‍ക്ക് എത്താനാകാത്ത സാഹചര്യം തുടരുകയാണ്.
ഇന്ത്യന്‍ നാവികസേനയും രക്ഷാ പ്ര?വര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍പല ഇടങ്ങളിലും മഴ തുടരുന്നു. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത.
ഇന്നത്തെ ദിവസം പ്രത്യേക മഴ മുന്നറിയിപ്പില്ല. കടലില്‍ പ്രക്ഷുബ്ധത ഉള്ളതിനാല്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്ക് തുടരും. സംസ്ഥാനത്ത് പലയിടങ്ങളിലും സാധാരണയേക്കാള്‍ താപനില താഴ്ന്നതായാണ് റിപ്പോര്‍ട്ട്.
kerala
അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.
2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala16 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

