More
ആരോഗ്യമേഖല സ്തംഭിക്കും; മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഐ.എം.എ രാജ്യവ്യാപക പ്രക്ഷോഭത്തിന്
കൊച്ചി: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും. ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര ചികിത്സാ പഠന ഗവേഷണ മേഖലകളുടെ തകര്‍ച്ചക്ക് വഴിയൊരുക്കുന്ന നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) ബില്ല് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഇരിക്കെയാണ് ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നത്. എന്‍.എം.സി ബില്ലില്‍ അടങ്ങിയിട്ടുള്ള പൊതുജനാരോഗ്യ വിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നും ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് പിന്‍വാതില്‍ വഴി അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്കു മെഡിക്കല്‍ പഠനം അപ്രാപ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
എം.ബി.ബിഎസ് ബിരുദധാരികള്‍ക്ക് എക്‌സിറ്റ് പരീക്ഷ നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, ഡോക്ടര്‍മാരെ സമാധാനമായി ജോലി ചെയ്യാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധത്തില്‍ ഉന്നയിക്കും. ഐ.എം.എ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് നെറ്റ്‌വര്‍ക്ക്, കെ.ജി.എം.ഒ.എ, കെ.ജി.എം.സി.ടി.എ തുടങ്ങിയ സംഘടനകളും പ്രതിഷേധത്തില്‍ പങ്കാളികളാകും. പൊതുജനങ്ങള്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ എന്താണെന്ന് മനസ്സിലാക്കണമെന്നും ജനങ്ങളുടെ ജീവനു തന്നെ അപകടം വരുത്തുന്ന വിധം കുറുക്കുവഴികളിലൂടെ ബ്രിഡ്ജ് കോഴ്‌സുകള്‍ നടത്തി മുറിവൈദ്യന്‍മാരെ സൃഷ്ടിച്ച് യോഗ്യതയില്ലാത്തവരെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വക്താക്കളാക്കാനുള്ള ശ്രമം തടയണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്ന നയം ജന വിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞ് എല്ലാ രാഷ്ട്രീയ സംഘടനകളും യോജിച്ച് ബില്ലിനെ ശക്തമായി എതിര്‍ക്കണമെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. വര്‍ഗീസ് ചെറിയാന്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇന്ന് മെഡിക്കല്‍ ബന്ദ്
ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബന്ദ് നടത്തും. ഐ.എം.എയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ഡോക്ടര്‍മാരും രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ പണിമുടക്കുന്നത്. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ ഒ.പിയും ബഹിഷ്‌കരിക്കും. ഒ.പി വിഭാഗത്തിലേക്ക് രോഗികള്‍ ഏറ്റവും കൂടുതല്‍ എത്തിച്ചേരുന്ന രാവിലെ ഒന്‍പത് മുതല്‍ പത്തുവരെയാണ് ബഹിഷ്‌കരണം.
സമരം കാരണം സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികളുടെ ഒ.പികള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗം, കിടത്തിചികിത്സാ വിഭാഗം എന്നിവയെ സമരത്തില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ടെന്ന് ഐ.എം.എ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാവപ്പെട്ടര്‍ക്കെതിരായ ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ, ഫെഡറല്‍ സംവിധാന വിരുദ്ധ സ്വഭാവമുള്ള ബില്‍ പിന്‍വലിക്കണമെന്നാണ് ഐ.എം.എ ആവശ്യപ്പെടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ അലോപ്പതി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്നലെ രാജ്ഭവനു മുന്നില്‍ ആരംഭിച്ചിരുന്നു. നൂറുകണക്കിനു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രാജ്ഭവനു മുന്നിലേക്ക് എത്തിയതോടെ സമരം ശക്തമായി. രാപ്പകല്‍ സമരമാണ് വിദ്യാര്‍ത്ഥികള്‍ നടത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നും നാളെയും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിപ്പു മുടക്കും. വിദ്യാര്‍ത്ഥികള്‍ ഇന്ന് നിരാഹാര സമരം അനുഷ്ഠിക്കുമെന്ന് ഐ. എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ ഉമ്മറും സെക്രട്ടറി ഡോ.എന്‍ സുല്‍ഫിയും ഐ. എം.എ വിദ്യാര്‍ത്ഥി വിഭാഗം ദേശീയ കോ ഓര്‍ഡിനേറ്റര്‍ ഡോ.ശ്രീജിത്ത് എന്‍.കുമാറും വ്യക്തമാക്കി. സമരത്തിന്റെ ഭാഗമായി ഐ.എം.എ ഇന്ന് രാവിലെ 11ന് രാജ്ഭവനിലേക്ക് മാര്‍ച്ചും നടത്തും.കേരളത്തില്‍ ഇന്ന് മെഡിക്കല്‍ ബന്ദ്
ബില്‍ ഇന്ന് പാര്‍ലമെന്റില്‍
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എം.സി. ഐ)ക്ക് പകരമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍(എന്‍. എം.സി) രൂപകരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വിവാദ ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ആരോഗ്യ മേഖലയിലെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ബില്ലുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആരോഗ്യ മേഖലയില്‍ രാജ്യം ഇതുവരെ കൈവരിച്ച പുരോഗതി തകിടം മറിക്കുന്നതാണ് ബില്ലിലെ പല നിര്‍ദേശങ്ങളുമെന്ന ആരോപണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.
ബില്ലും വിവാദങ്ങളും ഇങ്ങനെ:-
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ 2017 എന്ന പേരിലാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നത്. വോട്ടിങിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഡോക്ടര്‍മാരാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പുതുതായി രൂപീകരിക്കുന്ന എന്‍.എം.സിയില്‍ അലോപതി ഡോക്ടര്‍മാര്‍ക്ക് നാമമാത്ര പ്രാതിനിധ്യം മാത്രമേ ഉണ്ടാകൂ.
പുതുതായി രൂപീകരിക്കുന്ന എന്‍.എം.സിയില്‍ 25 അംഗങ്ങളാണുണ്ടാവുക. കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി തലവനായ സെലക്ഷന്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന പേരുകളില്‍നിന്ന് 25 പേരെ കേന്ദ്ര മന്ത്രിസഭയാണ് നോമിനേറ്റ് ചെയ്യുക. ഫലത്തില്‍ മെഡിക്കല്‍ രംഗം രാഷ്ട്രീയ വല്‍ക്കരിക്കാന്‍ തീരുമാനം വഴിയൊരുക്കും.
ആയുര്‍വേദ, ഹോമിയോ, യൂനാനി, മൃഗ ചികിത്സാ മേഖലയിലുള്ളവര്‍ക്ക് ഹ്രസ്വകാല ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപതി മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ നടത്താന്‍ അനുമതി നല്‍കുന്നതാണ് ബില്ലിലെ ഏറ്റവും വിവാദമുയരുന്ന വ്യവസ്ഥ. ഇത് മുറി വൈദ്യന്മാരെ സൃഷ്ടിക്കാന്‍ മാത്രമേ ഉപ്കരിക്കൂവെന്നും പാവനമായ ആരോഗ്യരക്ഷാ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നുമാണ് വിമര്‍ശനം.
എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഡോക്ടറായി പ്രാക്ടിസ് ചെയ്യണമെങ്കില്‍ ലൈസന്‍ഷിയേറ്റ് പരീക്ഷ കൂടി പാസ്സാകണമെന്നതാണ് മറ്റൊരു വ്യവസ്ഥ. അഞ്ചര വര്‍ഷത്തെ പഠനവും പരീക്ഷയും വിജയകരമായി പൂര്‍ത്തിയാക്കിവര്‍ വീണ്ടും പരീക്ഷ എഴുതണമെന്ന വ്യവസ്ഥ ക്രൂരതയാണെന്നാണ് ആരോപണം.
റഷ്യ, ചൈന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ പണം നല്‍കി മെഡിക്കല്‍ ബിരുദം നേടി വരുന്നവര്‍ക്ക് നേരത്തെ മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയിരുന്ന ക്വാളിഫയിങ് പരീക്ഷ എടുത്തുകളയും എന്നതാണ് മറ്റൊരു നിര്‍ദേശം. ഇതും മുറി വൈദ്യന്മാരെ സൃഷ്ടിക്കുമെന്നാണ് ഐ.എം.എ ആരോപണം.
india
ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻവലിച്ച് അധികൃതർ
ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു
മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.
ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.
പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്‌മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.
ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.
വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
india
പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്യുടെ റോഡ് ഷോ ഒഴിവാക്കും
ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.
സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.
kerala
പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍
തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala17 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala19 hours agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

