Connect with us

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഇന്ന് ഒരു ജില്ലയിലും അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദമായി രൂപപ്പെട്ടിരിക്കുന്നത്.

ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 11 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്നും അരിയിപ്പുണ്ട്. അതേസമയം ഇന്ന് ഒരു ജില്ലയിലും അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

kerala

രാഷ്ട്രീയപ്രവര്‍ത്തകരെ ജയിലില്‍ പോയി കാണുന്നത് സ്വാഭാവികം; പി. ജയരാജന്റെ ജയില്‍ സന്ദര്‍ശനം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പെരിയ കൊലക്കേസ് പ്രതികളെ ജയരാജന്‍ ജയിലില്‍ സന്ദര്‍ശിച്ചതിനെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.

Published

on

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ വിവാദ ജയില്‍ സന്ദര്‍ശനം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജയിലില്‍ കിടക്കുമ്പോള്‍ നേതാക്കള്‍ കാണുന്നത് സ്വാഭാവികമാണെന്നും സംഭവം ഗൗരവത്തോടെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിയ കൊലക്കേസ് പ്രതികളെ ജയരാജന്‍ ജയിലില്‍ സന്ദര്‍ശിച്ചതിനെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നതാണ് സര്‍ക്കാറിന്റെ നിലപാട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ദൃഡനിശ്ചയത്തോടെയുള്ള നിലപാടാണ് ഇതിന് വേണ്ടത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതില്‍ സഹകരിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതക കേസുകളില്‍ നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തും.

ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി. പ്രതിപക്ഷ എം.എല്‍.എമാരായ റോജി എം.ജോണ്‍, മാത്യു കുഴല്‍നാടന്‍, ടി.സിദ്ദിഖ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊന്ന കേസില്‍ ഉദുമ മുന്‍ എം.എല്‍.എ കുഞ്ഞിരാമന്‍ അടക്കമുളള പ്രതികളെ സി.ബി.ഐ കോടതി ശിക്ഷിച്ചിരുന്നു.

ഇവരെയാണ് പി. ജയരാജന്‍ അടക്കമുളള സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചത്. പിന്നീട് പാര്‍ട്ടി നേതാക്കളായ പ്രതികള്‍ ജാമ്യം നേടി ജയിലില്‍നിന്ന് പുറത്തിറങ്ങിയപ്പോഴും സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ എത്തിയിരുന്നു.

Continue Reading

kerala

പിണറായിയെ പാര്‍ട്ടിക്കാര്‍ പാടി പുകഴ്ത്തുന്നു, മന്ത്രിമാര്‍ കോര്‍പ്പറേറ്റുകളെ വാഴ്ത്തുന്നു, കുടിവെള്ളമല്ല പ്രധാന പ്രശ്‌നം മദ്യം: എന്‍ കെ പ്രേമചന്ദ്രന്‍

മുഖ്യമന്ത്രിയെ പാർട്ടിക്കാർ പാടി പുകഴ്ത്തുന്നു. മന്ത്രിമാർ കോർപ്പറേറ്റുകളെ വാഴ്ത്തുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ എം പി വ്യക്തമാക്കി.

Published

on

ബ്രൂവറി കമ്പിനിയുടെ വാഴ്ത്തുപാട്ടുകാരനായി എക്സൈസ് മന്ത്രി മാറിയെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. കുടിവെള്ളമല്ല പ്രധാന പ്രശ്നം മദ്യം മാത്രമായി മാറി. ബിനോയ് വിശ്വം പരിസ്ഥിതി സംരക്ഷണത്തിനായി പോരാടിയ വ്യക്തി. അതിനാൽ ബിനോയ് വിശ്വം ഇക്കാര്യം എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് അറിയാൽ താൽപര്യം ഉണ്ട്.

ബ്രുവറി, പാലക്കാട് വേണ്ടെന്ന് പറയാൻ കഴിയാത്ത കെണിയിൽ ബിനോയ് വിശ്വം ചെന്നുപ്പെട്ടു. ആദ്യം എതിർക്കുകയും പിന്നീട് മയപ്പെടുത്തുകയും ചെയ്യുന്നതാണ് സി പി ഐ രീതി. സി പി ഐ എമ്മിൻ്റെ അമിത താൽപര്യം നിർഭാഗ്യകരം. മുഖ്യമന്ത്രിയെ പാർട്ടിക്കാർ പാടി പുകഴ്ത്തുന്നു. മന്ത്രിമാർ കോർപ്പറേറ്റുകളെ വാഴ്ത്തുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ എം പി വ്യക്തമാക്കി.

Continue Reading

kerala

പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി പൊലീസ് അറിയിച്ചു.

Published

on

അലനല്ലൂരില്‍ പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടറെ വഴിയരികിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുഴഞ്ഞുവീണുമരിച്ച നിലയില്‍ കണ്ടെത്തി. അലനല്ലൂര്‍ ടൗണിലെ കരുണ ക്ലിനിക്കിലെ ഡോക്ടറും മൂവാറ്റുപുഴ രാമമംഗലം സ്വദേശിയുമായ ഉള്ളപ്പിള്ളില്‍ യു സജീവ്കുമാറാണ് (60) മരിച്ചത്.

ഇന്നലെ രാവിലെ ഭീമനാട് തെയ്യോട്ടുചിറയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് സംഭവം. ക്ലിനിക്കിനടുത്ത് താമസിക്കുന്ന ഡോക്ടര്‍ ഇതുവഴി പതിവായി പ്രഭാതസവാരി നടത്താറുണ്ട്. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുറച്ചുനേരം വിശ്രമിക്കുന്നതും ശീലമാണ്.

ബുധനാഴ്ച രാവിലെ വിശ്രമകേന്ദ്രത്തില്‍ കിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ ഇദ്ദേഹത്തെ കാണുന്നത്. കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു.

ഉടന്‍ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി പൊലീസ് അറിയിച്ചു.

Continue Reading

Trending