തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പിക്കാനുള്ള ആദ്യദിനം ലഭിച്ചത് 72 പത്രികകള്‍. ഏറ്റവും കൂടുതല്‍ പേര്‍ പത്രിക നല്‍കിയത് മലപ്പുറം ജില്ലയിലാണ്. കാസര്‍കോട് ജില്ലയില്‍ ആരും വ്യാഴാഴ്ച പത്രിക നല്‍കിയില്ല.

തിരുവനന്തപുരം 4, കൊല്ലം 8, പത്തനംതിട്ട 8, ആലപ്പുഴ 6, കോട്ടയം 9, ഇടുക്കി 7, എറണാകുളം 4, തൃശൂര്‍ 6, പാലക്കാട് 2, കോഴിക്കോട് 1, വയനാട് 1, കണ്ണൂര്‍ 4 എന്നിങ്ങനെയാണ് പത്രിക നല്‍കിയത്.

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ 2,76,56,579 വോട്ടര്‍മാരാണ് ഉള്ളത്. 14483668 പേര്‍ സ്ത്രീകളും 13172629 പേര്‍ പുരുഷന്‍മാരും 282 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 3354658 വോട്ടര്‍മാരില്‍ 1725455 പേര്‍ സ്ത്രീകളും 1629154 പേര്‍ പുരുഷന്മാരും 49 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. വയനാട്ടിലെ 625453 വോട്ടര്‍മാരില്‍ 319534 പേര്‍ സ്ത്രീകളും 305913 പേര്‍ പുരുഷന്മാരും 6 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്.