ലക്‌നൗ: ഉത്തര്‍പ്രദേശിലെ ചിത്രക്കൂട് ബര്‍ഗഡ് കുര്യാദി ഗ്രാമത്തില്‍ 17 കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പെണ്‍കുട്ടിയെ കൊന്ന ശേഷം മൃതദേഹം കത്തിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

വീട്ടില്‍ നിന്ന് കാണാതായ 17 കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.