മംഗളൂരു: മോഡലിങ് ഫോട്ടോഷൂട്ടിനു പോകുന്നതു സുഹൃത്ത് വിലക്കിയതിലുള്ള മനോവിഷമത്തെ തുടര്‍ന്നു പെണ്‍കുട്ടി തൂങ്ങി മരിച്ചു. തൊക്കോട്ട് കുംപാള ആശ്രയ കോളനിയിലെ ചിത്തപ്രസാദിന്റെ മകള്‍ പ്രേക്ഷ (17) ആണു വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൂന്ന് സുഹൃത്തുക്കളെ പൊലിസ് അറസ്റ്റു ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് മൂന്ന് പേരെയും അറസ്റ്റു ചെയ്തത്.