Connect with us

GULF

ഒമാനിൽ പ്രവർത്തനം വിപുലീകരിക്കാൻ ലുലു ഗ്രൂപ്പ് : ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി

ലുലു ഗ്രൂപ്പിന് ഒമാൻ ഭരണകൂടം നൽകിവരുന്ന എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും യൂസഫലി ഒമാൻ സുൽത്താനെ നന്ദി അറിയിച്ചു

Published

on

ദൽഹി: മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് ഒമാനിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കും. ഒമാൻ ഭരണാധികാരിയായതിനുശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ദൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഇതറിയിച്ചത്.

ദൽഹി ലീല പാലസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ്പിന്റെ ഒമാനിലെ പ്രവർത്തനങ്ങലെപ്പറ്റി യൂസഫലി ഒമാൻ സുൽത്താന് വിവരിച്ചു കൊടുത്തു. നിലവിൽ 36 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുമാണ് ഒമാനിലെ വിവിധ ഗവർണർറേറ്റുകളിൽ ഉള്ളത്. സീനിയർ മാനേജ്‌മെന്റ് ഉൾപ്പെടെ 3,500 ലധികം ഒമാൻ പൗരന്മാരാണ് ലുലു ഗ്രൂപ്പ് ഒമാനിൽ ജോലി ചെയ്യുന്നത്.

ലുലു ഗ്രൂപ്പിന് ഒമാൻ ഭരണകൂടം നൽകിവരുന്ന എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും യൂസഫലി ഒമാൻ സുൽത്താനെ നന്ദി അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ഒമാൻ സുൽത്താന്റെ ബഹുമാനാർത്ഥം രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴ വിരുന്നിലും യൂസഫലി സംബന്ധിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ ഇന്ന് ഉച്ചക്ക് ശേഷം മസ്കറ്റിലേക്ക് മടങ്ങി.

GULF

ഖത്തറില്‍ പൊടിക്കാറ്റ്; വേനല്‍ ചൂട് കടുക്കും; മുന്നറിയിപ്പ്

. കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Published

on

ഖത്തറില്‍ വേനല്‍ ചൂട് കനക്കുന്നു. നാളെ മുതല്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് കനക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറയുമെന്നും, വരുന്ന ആഴ്ചയും സമാന കാലാവസ്ഥ തുടരുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നു മാത്രമേ പിന്തുടരാന്‍ പാടുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ ജൂണ്‍ ഒന്ന് മുതല്‍ ഉച്ചകഴിയും വരെ പുറം ജോലികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading

GULF

സൈനുല്‍ ആബിദീന്‍ സഫാരിക്കും ഡോ.പുത്തൂര്‍ റഹ്‌മാനും സ്വീകരണം നല്‍കി ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി

സ്വീകരണ ചടങ്ങ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ഉത്ഘാടനം ചെയ്തു

Published

on

 

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത സൈനുല്‍ ആബിദീന്‍ സഫാരി, വേള്‍ഡ് കെ.എം.സി.സി ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഡോ.പുത്തൂര്‍ റഹ്‌മാന്‍ എന്നിവര്‍ക്ക് ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നല്‍കി

സ്വീകരണ ചടങ്ങ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ഉത്ഘാടനം ചെയ്തു. സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു അബ്ദുല്‍ സമദ് സാബീല്‍, ഡോ. റാഷിദ് ഗസ്സാലി, ബാബു എടക്കുളം, പി.വി.നാസര്‍, കെ.പി.എ സലാം, മുസ്തഫ തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു

ജില്ലാ ഭാരവാഹികള്‍, ജില്ലാ വനിതാ വിംഗ്,സ്റ്റുഡന്‍സ് വിംഗ് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു,
എ.പി നൗഫല്‍ സ്വാഗതവും, സി.വി.അശ്‌റഫ് നന്ദിയും പറഞ്ഞു

 

 

Continue Reading

GULF

ഒമാനടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂണ്‍ 6 ന്

സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് അധികൃതരുടെ പ്രഖ്യാപനം.

Published

on

ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂണ്‍ 6 വെള്ളിയാഴ്ച. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് അധികൃതരുടെ പ്രഖ്യാപനം. ഒമാനിലും മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ബലി പെരുന്നാള്‍ ജൂണ്‍ 6 വെള്ളിയാഴ്ചയായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്താലയം അറിയിച്ചു

ജൂണ്‍ 5 വ്യാഴാഴ്ച ഹജ്ജ് കര്‍മ്മങ്ങളിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടക്കും. ജൂണ്‍ 4 ബുധനാഴ്ച ഹാജിമാര്‍ മിനായിലേക്ക് പുറപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഇതിനോടകം മക്കയിലെത്തിയിട്ടുണ്ട്.

ബലി പെരുന്നാള്‍ പ്രമാണിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈദ് നമസ്‌കാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

Continue Reading

Trending