Connect with us

gulf

ലു​ലു കു​വൈ​ത്തി​ൽ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്നു

പ്രമുഖ വാണിജ്യ ശൃംഗലയായ ലു​ലു ഗ്രൂ​പ് കുവൈത്ത് സ​ബാ​ഹി​യ​യി​ൽ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്നു.

Published

on

കു​വൈ​ത്ത് സി​റ്റി: പ്രമുഖ വാണിജ്യ ശൃംഗലയായ ലു​ലു ഗ്രൂ​പ് കുവൈത്ത് സ​ബാ​ഹി​യ​യി​ൽ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്നു. കു​വൈ​ത്തി​ലെ ലു​ലു​വി​ന്റെ 14ാമ​ത് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​ണി​ത്.

ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ യൂ​സു​ഫ​ലി, കു​വൈ​ത്തി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ഡോ. ​മ​ത​ർ ഹ​മീ​ദ് അ​ൽ നെ​യാ​ദി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കു​വൈ​ത്ത് ആ​സൂ​ത്ര​ണ-​വി​ക​സ​ന സു​പ്രീം കൗ​ൺ​സി​ൽ അ​സി. സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഹ​മ്മ​ദ് ഗൈ​ദ് അ​ൽ എ​നൈ​സി പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ അം​ബാ​സ​ഡ​ർ മ​നേ​ലി​സി ഗെം​ഗെ, ബ്രി​ട്ടീ​ഷ് അം​ബാ​സ​ഡ​ർ ബെ​ലി​ൻ​ഡ ലൂ​യി​സ്, റൊ​മാ​നി​യ​ൻ അം​ബാ​സ​ഡ​ർ മു​ഗു​രെ​ൽ ലോ​ൺ സ്റ്റാ​നെ​കു, ഒ​മാ​നി അം​ബാ​സ​ഡ​ർ സാ​ലി​ഹ് അ​മ​ർ അ​ൽ ഖ​റൂ​സി, മ്യാ​ൻ​മ​ർ അം​ബാ​സ​ഡ​ർ ഓ​ങ് ഗ്യാ​വ് തു, ​തുടങ്ങി നിരവധി ന​യ​ത​ന്ത്ര​പ്രതിനിധികളും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ്, ലു​ലു കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ്, റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ശ്രീ​ജി​ത്ത്, മ​റ്റു മു​തി​ർ​ന്ന മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

സൗ​ത്ത് സ​ബാ​ഹി​യ ബ്ലോ​ക്ക്-1​ൽ ​വെ​യ​ർ ഹൗ​സ് മാളിലാ​ണ് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റിൽ 48,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തിലാണ് പുതിയ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ആരംഭിച്ചിട്ടുള്ളത്. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ല​ച​ര​ക്ക്, ഭ​ക്ഷ​ണം, ഭ​ക്ഷ്യേ​ത​ര ഇ​ന​ങ്ങ​ൾ, ആ​രോ​ഗ്യ സൗ​ന്ദ​ര്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, മാം​സം, സ​മു​ദ്ര​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സീ​സ​ണ​ൽ പാ​ർ​ട്ടി സ​പ്ലൈ​സ്, ഇ​ല​ക്ട്രോ​ണി​ക്, മൊ​ബൈ​ലു​ക​ൾ, വാ​ച്ചു​ക​ൾ, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളും പെ​ർ​ഫ്യൂ​മു​ക​ളും എ​ന്നി​വ​യും മി​ക​ച്ച നി​ല​വാ​ര​മു​ള്ള​വ മി​ത​മാ​യ വി​ല​യി​ൽ ഇവിടെനിന്നും സ്വ​ന്ത​മാ​ക്കാം.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വം ന​ൽ​കാ​നു​ള്ള ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് പു​തി​യ ഔ​ട്ട്‌​ലെ​റ്റ് തു​റ​ന്ന​തെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

gulf

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

Published

on

ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.

തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.

 

Continue Reading

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

gulf

ദുരിതത്തിനിടയിലും കെ.എം.സി.സിയുടെ ചിറകിലേറി യു.ഡി.എഫ് വോട്ടർമാർ നാട്ടിലേക്ക്

പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

Published

on

ദുബൈ: പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും ഇന്ത്യയെ വീണ്ടെടുക്കാനും രാജ്യത്തിന്റെ അഭിമാനം കാക്കാനും വോട്ട് രേഖപ്പെടുത്താനായി യു.ഡി.എഫ് പ്രവാസി വോട്ടർമാർ നാട്ടിലെത്തിത്തുടങ്ങി. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

ആദ്യ വിമാനത്തിൽ ഒട്ടേറെപേർ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി ചെയർമാനും ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ.പി മുഹമ്മദിന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ വോട്ട് വിമാനം പുറപ്പെടുന്നത്. യു.എ.ഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ആരംഭിച്ച ഹെൽപ്‌ഡെസ്‌കിനു കീഴിൽ ആയിരക്കണക്കിന് പേർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പടെ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടുകൂടിയാണ് ഏറെ പ്രയാസത്തോടെയാണെങ്കിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് തിരിക്കുന്നത് എന്ന് കെ.പി മുഹമ്മദ് പറഞ്ഞു.

ഹെൽപ്‌ഡെസ്‌കിനു കീഴിൽ നേതാക്കളും വളണ്ടിയർമാരും പ്രവർത്തനങ്ങൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ വോട്ട് വിമാനം 25 നു പുറപ്പെടും. കോ-ഓർഡിനേറ്റർ സുഫൈദ് ഇരിങ്ങണ്ണൂർ, ബഷീർ വാണിമേൽ, കെ,പി റഫീഖ്, നൗഷാദ് വി.പി തുടങ്ങിയവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. വോട്ട് ചെയ്യാനാഗ്രഹിച്ച സാധാരണക്കാരായ ഒട്ടേറെ പ്രവാസികൾക്കാണ് യുഡിഎഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും കെ.എം.സി.സിയുടെയും നേതൃത്വത്തിലുള്ള ഈ വിമാന സൗകര്യം സഹായകരമായത്.

Continue Reading

Trending