ന്യൂഡല്‍ഹി: ബിഹാറിലെ അടിയന്തരരാഷ്ട്രീയമാറ്റത്തിനെതിരെ പ്രതികരണവുമായി ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി. കേരളഘടകം നിതീഷിനൊപ്പം നില്‍ക്കില്ലെന്ന് തുറന്നടിച്ച വീരേന്ദ്രകുമാര്‍ നിതീഷ്‌കുമാര്‍ എന്‍ഡിഎയുടെ ഭാഗമാകാന്‍ എടുത്ത തീരുമാനം ഞെട്ടിച്ചുവെന്നും പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് വീരേന്ദ്രകുമാറിന്റെ പ്രതികരണം.
ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒരിക്കലും പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. മതേതരത്വം സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം കൊടുക്കണമെന്നാണ് ബിഹാറില്‍ നടന്ന ജെഡിയു ദേശീയ സമ്മേളനത്തില്‍ തീരുമാനമെടുത്തത്. അന്ന് നടത്തിയ പ്രഖ്യാപനം ബിഹാറിനു മാത്രമായിരുന്നില്ല, രാജ്യത്തെ ഒന്നാകെ മുന്നില്‍ കണ്ടുകൊണ്ടാണ്. എന്നാല്‍ അത് അട്ടിമറിച്ചുകൊണ്ടാണ് ബിജെപിയുമായി കൂട്ടുമുന്നണി സര്‍ക്കാറുണ്ടാക്കിയതെന്നും വീരേന്ദ്രകുമാര്‍ തുറന്നടിച്ചു.