മടവൂർ: സി.എം മഖാം കമ്മറ്റി ജ: സിക്രട്ടറിയും, മടവൂർ ടൗൺ മഹല്ല് അൻസാറുൽ ഹുദ സംഘം പ്രസിഡണ്ടുമായ കെ.പിമാമു ഹാജി (88) നിര്യാതനായി. സി.എം മഖാം നിലവിൽ വന്നത് മുതൽ ശംസുൽ ഉലമയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ 31 വർഷമായി മഖാം കമ്മറ്റി ജന: സിക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു.

മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, പഞ്ചായത്ത്മുസ്ലിം ലീഗ് പ്രസിഡണ്ട്, കെ .എം.ഒ കമ്മറ്റി മെമ്പർ, കാരന്തൂർ മർക്കസ്ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച മാമു ഹാജി ശംസുൽ ഉലമയുടെയും, സി.എം വലിയ്യുല്ലാഹിയുടേയും മാതൃസഹോദരി പുത്രനാണ്.
ഭാര്യ. റംല ഹജ്ജുമ്മ, മടവൂർ മക്കൾ, അഡ്വക്കറ്റ് ഫാറൂഖ് മുഹമ്മദ്, ജാഫർ, റുഖിയ, ലു ബാബത്ത്, സഫിയ,ഷാഹിദ, ബാക്കിറ

ജാമാതക്കൾ, കെ.കെ അബ്ദുറഹിമാൻ (റിട്ട. എ.ഇ.ഒ) യു.ശറഫുദ്ദീൻ മാസ്റ്റർ (ജന: സിക്രട്ടറി സി.എം മഖാം ഓർഫനേജ് ) മൊയ്തു പേര്യ, അബ്ദുറസാഖ് പരപ്പൻ പൊയിൽ, റഫീഖ് രാമനാട്ടുകര, മരുമക്കൾ റഷീദ മാഹി, ബേനസീർ ചേറൂർ