Connect with us

kerala

മദ്രസാ വിദ്യാർഥിയെ ഓടിച്ച് നായ; സിനിമാ സ്‌റ്റൈലിൽ രക്ഷിച്ച് അയൽവാസി

തെരുവ് നായയെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന കുട്ടിയെ രക്ഷിച്ചത് അയൽവാസിയായ മറ്റത്ത് മുല്ലക്കോയ എന്നയാളാണ്

Published

on

മദ്രസാ വിദ്യാർഥിയുടെ പിന്നാലെ ഓടി നായ, നിലവിളികേട്ട് സിനിമാ സ്‌റ്റൈലിൽ വിദ്യാർഥിയെ രക്ഷിച്ച് അയൽവാസി. തിരൂരങ്ങാടി കെ സി റോഡിലാണ് സംഭവം. തലനാരിഴക്കാണ് കുട്ടി രക്ഷപെട്ടത്.

തിരൂരങ്ങാടി നൂറുൽ ഹുദാ മദ്രസയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ്‌ റസലിനെയാണ് തെരുവ് നായ ആക്രമിക്കാൻ ശ്രമിച്ചത്. നിലവിളിച്ച് അടുത്തുള്ള വീടിനടുത്തേക്ക് കുട്ടി ഓടി.

തെരുവ് നായയെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന കുട്ടിയെ രക്ഷിച്ചത് അയൽവാസിയായ മറ്റത്ത് മുല്ലക്കോയ എന്നയാളാണ്. ബഹളം കേട്ടാണ് ഇയാൾ വീടിനകത്ത് നിന്ന് ഓടിയെത്തിയതും നായയുടെ പിന്നാലെ കൂടിയതും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending