Connect with us

india

ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിച്ചിട്ടും അറിയപ്പെടാതെ പോയ മഹാലനാബിസ്

ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കണ്ടുപിടുത്തത്തിന്റെ ഉടമയാണെങ്കിലും അധികമാരും അറിയപ്പെടാതെ പോയ പ്രതിഭയായിരുന്നു പശ്ചിമബംഗാള്‍ സ്വദേശിയായ ഡോ. ദിലീപ് മഹാലനാബിസ്.

Published

on

ന്യൂഡല്‍ഹി: ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കണ്ടുപിടുത്തത്തിന്റെ ഉടമയാണെങ്കിലും അധികമാരും അറിയപ്പെടാതെ പോയ പ്രതിഭയായിരുന്നു പശ്ചിമബംഗാള്‍ സ്വദേശിയായ ഡോ. ദിലീപ് മഹാലനാബിസ്. വലിയ നേട്ടങ്ങളോ പുരസ്‌കാരങ്ങളോ അദ്ദേഹത്തെ തേടിയെത്തിയില്ല. ഇങ്ങനെയൊരു ഭിഷഗ്വരന്‍ ഈ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നെന്ന് പോലും അധികമാര്‍ക്കും അറിയുമായിരുന്നില്ല. എങ്കിലും മരണത്തിന്റെ കാണക്കയത്തില്‍ നിന്ന് പതിനായിരങ്ങളെ ജീവിതത്തിന്റെ തുരുത്തിലേക്ക് കൈപിടിച്ചു നടത്താന്‍ കഴിഞ്ഞ മഹാലനാബിസ് എന്ന മനുഷ്യനോട് ലോകം എന്നും കടപ്പെട്ടിരിക്കും.

കോളറയെന്ന മഹാമാരി ലോകമാകെ ഭീതിയായി ചൂഴ്ന്നു നില്‍ക്കുന്ന കാലം. ദിനേന പുറത്തുവരുന്ന മരണക്കണക്കുകള്‍. അമിതമായ വയറിളക്കം കാരണമുള്ള നിര്‍ജ്ജലീകരണമാണ് മരണത്തിലേക്ക് നയിക്കുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ജലാംശം കൂടുതലായി ശരീരത്തിലേക്ക് എത്തിക്കുകയാണ് ഇതിനുള്ള പ്രതിവിധിയെന്നും ശാസ്ത്ര ലോകത്തിന് അറിയാമായിരുന്നു. എന്നാല്‍ ഇതിനുള്ള എളുപ്പമാര്‍ഗം എന്തെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മഹാലനാബിസ് ലോകത്തിനു നല്‍കിയത്. വയറിളക്കരോഗത്തിനുള്ള ലളിതമായ പാനീയ ചികിത്സ. ഇതാണ് ഒ.ആര്‍.എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓറല്‍ റീഹൈഡ്രേഷന്‍ സൊലൂഷ്യന്‍. 20-ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റമായാണ് കണ്ടുപിടുത്തത്തെ യൂണിസെഫ് വിശേഷിപ്പിച്ചിട്ടുള്ളത്. പഞ്ചസാരയും (ഗ്ലൂക്കോസ്) ഉപ്പും (സോഡിയം) വെള്ളത്തില്‍ ചേര്‍ത്ത് നല്‍കിയാല്‍ ശരീരത്തില്‍ നിന്നു നഷ്ടപ്പെടുന്ന സോഡിയവും ജലവും കുടലിലെ സ്ഥരങ്ങളിലൂടെ വേഗത്തില്‍ ആഗിരണം ചെയ്യെപ്പെടുമെന്ന് പല ഗവേഷകരും നിരീക്ഷിച്ചിരുന്നു. ഇതിന് ശാ്‌സ്ത്രീയാടിത്തറ നല്‍കിയാണ് മഹാലനാബിസ് ഒ.ആര്‍.എസ് വികസിപ്പിച്ചത്. വെള്ളത്തില്‍ നിശ്ചിത അളവ് പഞ്ചസാരയും(ഗ്ലൂക്കോസ്) ഉപ്പും(സോഡിയം) കലര്‍ത്തി ലായനി രൂപത്തിലാക്കി രോഗിക്ക് കുടിക്കാന്‍ നല്‍കുന്നതിലൂടെ നിര്‍ജ്ജലീകരണത്തെതുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാമെന്നായിരുന്നു കണ്ടുപിടുത്തം.

1971ലെ ഇന്ത്യാ – പാക് യുദ്ധ കാലത്ത് ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബംഗാവ് അഭയാര്‍ത്ഥി ക്യാമ്പില്‍ കോളറ രോഗികളില്‍ ലനാബിസ് ഇത് പരീക്ഷിച്ചു. തന്റെ ജീവിതവും സമ്പാദ്യവും സമര്‍പ്പിച്ച് ഇതിനായി പ്രത്യേക ആശുപത്രി തന്നെ അദ്ദേഹം അഭയാര്‍ത്ഥി ക്യാമ്പില്‍ തുടങ്ങി. വലിയ വിജയമായതോടെ ലോകമെങ്ങും ഇത് ഏറ്റെടുത്തു. ലക്ഷക്കണക്കിന് വയറിളക്ക രോഗികളുടെ, പ്രത്യേകിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇത് വഴിയൊരുക്കി.

അതുവരെ കോളര രോഗികളിലെ മരണ നിരക്ക് 60 ശതമാനം വരെയായിരുന്നെങ്കില്‍ ഒ.ആര്‍.എസിന്റെ വരവോടെ ഇത് ഘട്ടം ഘട്ടമായി ഒരു ശതമാനത്തിലേക്ക് ചുരുങ്ങി. ശരീരത്തില്‍ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാവുന്ന, വിഷൂചിക, കോളറ, ഹെപ്പറ്റൈറ്റിസ് എ ഇ, ഷിഗല്ല തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം പ്രതിവിധിയായി ഇന്ന് ഒ.ആര്‍.എസ് കണക്കാക്കപ്പെടുന്നു.

ലോകാരോഗ്യസംഘടനയുടെ അവശ്യമരുന്ന് പട്ടികയില്‍ ഒ.ആര്‍.എസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1966 ല്‍ ഗവേഷണം നടത്തുന്ന വേളയിലാണ് മഹലനാബിസ് ഈ തെറാപ്പി വികസിപ്പിച്ചത്. ഡോക്ടര്‍മാരായ ഡേവിഡ് ആര്‍ നലിന്‍, റിച്ചാര്‍ഡ് എ കാഷ് എന്നിവര്‍ക്ക് ഒപ്പമായിരുന്നു ലനാബിസിന്റെ ഗവേഷണം. കല്‍ക്കത്ത സ്വദേശിയായ മറ്റൊരു ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ഡോ.ശംഭു നാഥ് ഡേയുടെ സംഭാവനകളും ഈ രംഗത്ത് മാറ്റിനിര്‍ത്താനാവാത്തതായിരുന്നു. ഡോ. ഡേയുടെ ആത്മസമര്‍പ്പണത്തിന്റെ ഫലമായിരുന്നു കോളറ രോഗാണു സൃഷ്ടിക്കുന്ന ടോക്‌സിന്റെ (കോളറ എന്ററോടോക്‌സിന്‍) കണ്ടുപിടുത്തം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആറുവയസ്സുകാരനെ മുതലകളുള്ള അരുവിയിലേയ്ക്ക് അമ്മ എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Published

on

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞ ആറുവയസ്സുകാരന് ദാരുണാന്ത്യം. പാതി ഭക്ഷിച്ച നിലയില്‍ ഞായറാഴ്ചയാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയില്‍ നിന്ന് പുറത്തെടുത്തത്. കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുട്ടിയെ വീടിന് പിന്‍വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിഞ്ഞത്. ദാന്‍ദെലി മുതല സങ്കേതത്തിനോട് ചേര്‍ന്നുള്ള ഈ അരുവിയിലും മുതലകളുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

india

‘ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യം’; കോൺഗ്രസിൽ തിരിച്ചെത്തി ഡൽഹി മുൻ മന്ത്രി യോഗാനന്ദ്

എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Published

on

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ യോഗാനന്ദ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2021ലാണ് കോണ്‍ഗ്രസ് വിട്ട് അദ്ദേഹം എന്‍.സി.പി.യില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പ്രത്യേക കാരണങ്ങളൊന്നും ഇല്ലെന്നും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും ആശയങ്ങള്‍ക്ക് സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യമെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതാണ് കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും ആത്മാവെന്നും യോഗാനന്ദ് ശാസ്ത്രി പറഞ്ഞു.

മുന്‍ ഡല്‍ഹി നിയമസഭ സ്പീക്കറായിരുന്ന യോഗാനന്ദ് ശാസ്ത്രി ഡല്‍ഹി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഒന്നര ദശാബ്ദക്കാലത്തെ ഭരണത്തില്‍ സുപ്രധാന പദവികള്‍ വഹിച്ച അദ്ദേഹം രണ്ടുതവണ മാളവ്യ നഗര്‍ മണ്ഡലത്തെയും ഒരു തവണ മെഹ്റൗളി നിയമസഭ മണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

യോഗാനന്ദ് ശാസ്ത്രിയുടെ പാര്‍ട്ടി പ്രവേശനം പാര്‍ട്ടിക്ക് വലിയ ഉത്തേജനമാകുമെന്ന് വിശ്വസിക്കുന്നതായി ദീപക് ബാബരിയ പറഞ്ഞു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം സമര്‍ത്ഥനാണെന്നും ദീപക് ബാബരിയ കൂട്ടിച്ചേര്‍ത്തു.

Continue Reading

crime

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം പൊലീസുകാരനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Published

on

മധ്യപ്രദേശില്‍ മണല്‍ മാഫിയ പൊലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. ശാഹ്ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് മണല്‍ക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രസാദ് കനോജി, സഞ്ജയ് ദൂബേ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം പരിശോധനയ്ക്ക് പോയതായിരുന്നു ബാഗ്രി.

മണലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ബാഗ്രി തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ട്രാക്ടര്‍ അദ്ദേഹത്തിന്റെ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. ബാഗ്രി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രസാദും സഞ്ജയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ട്രാക്ടറിന്റെ ഡ്രൈവറും ഉടമയുടെ മകനും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

അതേസമയം വാഹനത്തിന്റെ ഉടമയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് വ്യാപകമാണ്. സോന്‍ നദീതീരത്തുനിന്ന് വലിയ അളവിലാണ് മണല്‍ കടത്താറുള്ളത്. കഴിഞ്ഞവര്‍ഷം, ശാഹ്ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനെയും ട്രാക്ടര്‍ കയറ്റിക്കൊലപ്പെടുത്തിയിരുന്നു.

 

Continue Reading

Trending