ജൂലായ് രണ്ടിന് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ഡാം തകര്‍ന്ന് 18 പേരുടെ മരണത്തിന് കാരണമായത് ഞെട്ടുകളാണെന്ന് മഹാരാഷ്ട്ര മന്ത്രിയും ശിവനേന എം.എല്‍.എ യുമായ തനാജി സാവന്ത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. സംസ്ഥാനത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രിയാണ് അദ്ദേഹം.

‘ഡാം നിര്‍മ്മിച്ചത് 2004 ലാണ് ഇതുവരെ ഒര് പിളര്‍പ്പും ഡാമിന് ഇല്ലായിരുന്നു, നിലവില്‍ ഡാമില്‍ കാണപ്പെടുന്ന ഞെണ്ടുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതാണ് നിലവില്‍ ഡാമിന് പിളര്‍പ്പ് ഉണ്ടാക്കാന്‍ കാരണമെന്നും’ മന്ത്രി വിശദീകരിച്ചു.

എന്നാല്‍ പ്രതിപക്ഷം മന്ത്രിയുടെ പ്രസ്താവലക്കെതിരെ രംഗത്തെത്തി. ഒരു പാര്‍ട്ടിയെ രക്ഷിക്കാനാണെങ്കിലും ഒരു മന്ത്രി ഇത്രയ്ക്കും തരം താഴരുതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഞെണ്ടുകളുടെ പഴിചാരുന്ന മന്ത്രി ഡാമിന്റെ അടിയില്‍ പോയി വീഡിയോ എടുത്തിട്ടുണ്ടോയെന്നും ജനങ്ങളുടെ വേദനയെ കളിയാക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് നവാബ് മാലിക്ക് പറഞ്ഞു.