കൊല്‍ക്കത്ത: നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ക്ഷേത്രം പണിയുന്നതിനും പൗരത്വ പട്ടികക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു.

ഇന്ത്യയുടെ ആഗോള പട്ടിണി സൂചിക സ്‌കോര്‍ 27.2 ആണ്. രാജ്യം ഗുരുതരമായ പട്ടിണിയിലൂടെയാണ് കടന്നുപോകുന്നതെന്നും മഹുവ മൊയ്ത്ര പറഞ്ഞു.

നേരത്തെ പാകിസ്താനും ബംഗ്ലാദേശിനും താഴെയാണ് ഇന്ത്യയിലെ പട്ടിണിയെന്ന് കണക്കുകള്‍ വന്നിരുന്നു. ആഗോള പട്ടിണി സൂചിക അനുസരിച്ച് ലോകത്ത് അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളവര്‍ ഇന്ത്യയിലാണ്.