Connect with us

kerala

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബർ ആദ്യവാരം കോഴിക്കോട്

നൂറ്റാണ്ടുകളായി
മലബാറുമായി പലതരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്ന കായല്‍പട്ടണം, ഗുജറാത്ത്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നികോബാര്‍, ഹളറമൗത്, മലേഷ്യ, ആഫ്രിക്ക തുടങ്ങിയ വിദൂര നാടുകൾ, തുറമുഖങ്ങള്‍ എന്നിവ ചർച്ചകളിൽ ഇടം നേടും.

Published

on

കോഴിക്കോട്: മലബാറിൻ്റെ സാഹിത്യ പാരമ്പര്യത്തെയും സാംസ്കാരിക വൈവിധ്യത്തെയും ആഘോഷിക്കുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ (എം.എൽ.എഫ്) ഡിസംബർ ആദ്യവാരത്തിൽ കോഴിക്കോട് ബീച്ചിൽ അരങ്ങേറും.മലബാറിലെ മനുഷ്യർ, സമുദായങ്ങള്‍, അവരുടെ ജീവിതം, രാഷ്ട്രീയം, സാഹിത്യം, സംസ്കാരം, ചരിത്രം, ഭാഷകള്‍, യാത്രകള്‍, കലകള്‍ എന്നിവ അടയാളപ്പെടുത്തുന്ന സാംസ്കാരിക കൂടിച്ചേരലാണ് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവെൽ. നൂറ്റാണ്ടുകളായി
മലബാറുമായി പലതരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്ന കായല്‍പട്ടണം, ഗുജറാത്ത്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നികോബാര്‍, ഹളറമൗത്, മലേഷ്യ, ആഫ്രിക്ക തുടങ്ങിയ വിദൂര നാടുകൾ, തുറമുഖങ്ങള്‍ എന്നിവ ചർച്ചകളിൽ ഇടം നേടും.

പുസ്തക ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, സംവാദങ്ങള്‍, കലാ സാംസ്കാരിക സദസ്സുകൾ, വെസ്റ്റിവലിന് നിറം പകരും. മാപ്പിള, ദളിത് കീഴാള ജീവിതങ്ങളുടെ നാനാതലങ്ങൾ അനാവരണം ചെയ്യും.നൂറിലധികം സെഷനുകളിൽ ഇരുനൂറ്റി അമ്പതിലധികം അന്തർദേശീയ, ദേശീയ അതിഥികൾ പങ്കെടുക്കും. ഫെസ്റ്റിവലിൻ്റെ ഭാഗമായി കാമ്പസ് യാത്രകൾ, ചർച്ചകൾ, ശില്‍പശാലകൾ, ഹെറിറ്റേജ് വാക്ക്, ഫുഡ് ഫെസ്റ്റ്, പുസ്‌തകോത്സവം സംഘടിപ്പിക്കും.ബുക്പ്ലസ് പബ്ലിഷേഴ്സ്  ആണ് ഫെസ്റ്റിവെൽ സംഘാടകർ.

ഫെസ്റ്റിവെൽ ലോഗോ ലോഞ്ച് കോഴിക്കോട് ദ റാവീസ് കടവിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ , ഷാജി എ.കെ (ചെയർമാൻ ആൻ്റ് മാനേജിങ് ഡയറക്ടർ- മൈജി), നൗഫൽ നരിക്കോളി (ഫൗണ്ടർ & സി.ഇ.ഒ- സൈത്തൂൻ റസ്റ്റോറൻ്റ് ഗ്രൂപ്പ്) എന്നിവർ ചേർന്ന് നിർവഹിച്ചു.വെബ്സൈറ്റ് കെ.പി രാമനുണ്ണി, സക്കീർ (മർമർ ഇറ്റാലിയ), മസ്ദൂഖ് (സിഇഒ- സ്പീക്ക് ഈസി ഇംഗ്ലീഷ് അക്കാദമി),കെ.പി.എം മുസ്തഫ (ചെയർമാൻ- കെ.പി.എം ട്രിപൻറ ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ്) എന്നിവർ ലോഞ്ച് ചെയ്തു.രജിസ്ട്രേഷൻ ഓപണിംഗ് എം.കെ രാഘവൻ എം.പി, നുഫൈൽ ഓ.കെ (ലോഗോ ബ്രാൻ്റ്) , അഫീഫ് ഹമീദ് ( ഡാറ്റാ ഹെക്സ്) എന്നിവർ നിർവഹിച്ചു.
അബ്ദുറഹ്മാൻ മങ്ങാട്, പി.ടി നാസർ, കെ.ടി ഹുസൈൻ, നജ്മ തബ്ഷീറ ആശംസ നേർന്നു. ബിസിനസ് പ്രമുഖരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമലയിലെ തിരക്ക് സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേട്; കെ.സി വേണുഗോപാല്‍

ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Published

on

ശബരിമലയില്‍ സര്‍ക്കാര്‍ ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറിയെന്നും നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്കുണ്ടായതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റിവ്യൂ മീറ്റിങുകളൊന്നും നടന്നില്ല. ചെയ്യേണ്ട കാര്യങ്ങളൊന്നും സര്‍ക്കാര്‍ ചെയ്തില്ല. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

‘സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണമായ നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്ക്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇക്കാര്യം ഇവര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. മുന്‍കാലങ്ങളിലൊക്കെ എത്ര റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എല്ലാ ഏജന്‍സികളെയും വിളിച്ചുകൂട്ടി സാധാരണ റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എന്നാല്‍, ഇത്തവണ അതൊന്നും കണ്ടില്ല.’ കെ.സി പറഞ്ഞു.

തെരഞ്ഞെടുപ്പിനെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം ഒന്നും ആയില്ല, സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള ശ്രമത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേടാണ് ഇന്നത്തെ ശബരിമലയിലെ തിരക്കെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

വൃശ്ചിക പുലരിയില്‍ നിരവധി ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേര്‍ന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം തീര്‍ഥാടകരാണ്. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ സതിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം പമ്പ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. നടപ്പന്തല്‍, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, എന്നിവിടങ്ങളില്‍ കനത്ത ക്യൂ തുടരുകയാണ്.

Continue Reading

kerala

കേബിള്‍ ടി.വി പങ്കാളിത്ത വാഗ്ദാനത്തില്‍ ഏഴുലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍

കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

കുമളി: കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി കൊച്ചറ സ്വദേശിയായ വിമോന്‍ (35) ആണ് പിടിയിലായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി, വള്ളക്കടവ് പ്രദേശത്തെ ഗ്ലോബല്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് സ്ത്രീയോട് ഏഴുലക്ഷം രൂപ വാങ്ങിയെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ കരാറനുസരിച്ച് ലാഭവിഹിതം നല്‍കാതിരുന്നതിനാല്‍ തുക ആവശ്യപ്പെട്ടപ്പോള്‍ പോലും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. വണ്ടിപ്പെരിയാര്‍ എസ്.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.

Continue Reading

kerala

മരണപ്പെട്ട ഒമ്പതുകാരനെ അവഹേളിച്ച് ഫേസ്ബുക്കില്‍ കമന്റ്; യുവാവിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു

സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്.

Published

on

ആലപ്പുഴ: പുന്നപ്രയില്‍ സൈക്കിളില്‍ പോകുന്നതിനിടെ കാറിടിച്ച് മരിച്ച ഒമ്പതു വയസ്സുകാരനായ മുഹമ്മദ് സഹിലിനെതിരെ ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ട കേസില്‍ കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ മൂന്നിനായിരുന്നു മുഹമ്മദ് സഹിലിന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ട അപകടം. സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്. ഇത് കണ്ടതോടെ കുടുംബം ശക്തമായി പ്രതികരിച്ചു. മരണശേഷം നടന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിദേശത്തായതിനാല്‍ സാധിക്കാതിരുന്ന സഹിലിന്റെ പിതാവ് അബ്ദുസലാം പിന്നീട് നാട്ടിലെത്തിയപ്പോള്‍ സുഹൃത്ത് പങ്കുവെച്ച പോസ്റ്റിന് കീഴെയുള്ള ആക്ഷേപഹാസ്യമൂല്യമായ കമന്റ് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അബ്ദസലാം പുന്നപ്ര പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. പരാതി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

Trending