മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി വൈക്കത്തൂര്‍ എ.യു.പി സ്‌കൂളിലെ പത്തു വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് 10 അടി താഴ്ചയില്‍ പാടത്തേക്ക് മറിയുകയായിരുന്നു.