Connect with us

Video Stories

മോഹന്‍ലാലിന്റെ താരാധന സിനിമക്ക് പിന്നാലെ ദിലീപ് ആരാധകന്റെ കഥ പറഞ്ഞ് പുതിയ ചിത്രം

Published

on

തമിഴ്‌നാട്ടിലും മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലും മാത്രം കണ്ടിരുന്ന താരാധനാ ഭ്രമം മലയാള സിനിമാ ലോകത്തും പിടിമുറുക്കുന്നു. താരാധന മൂത്ത് ആരാധകര്‍ ചെയ്യുന്ന ചില വിചിത്ര സംഭവങ്ങളും പണ്ട് മലയാളികള്‍ക്കിടയില്‍ തമാശയും അത്ഭുതമൂറുന്നതുമായിരുന്നു. എന്നാല്‍ സിനിമാ താരങ്ങളുടെ ഫഌക്‌സ് ബോര്‍ഡുകളുലും ചിത്രങ്ങളില്‍ പാലഭിഷേകം നടത്തുന്ന കാര്യങ്ങള്‍ വരെ ഇപ്പോള്‍ മലയാളി ആരാധകരിലും എത്തികഴിഞ്ഞുവെന്നാണ് വസ്തുത. താരങ്ങളോട് തോന്നുന്ന ഇത്തരം കോമാളിത്തര ആരാധന കാര്യങ്ങള്‍ കേരളത്തിലും പുരോഗമിക്കുകയാണ്.
കുറഞ്ഞ വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമാ താരങ്ങള്‍ക്ക് ദൈവ പരിവേഷം നല്‍കുന്നതിനെ കുറിച്ച് സംസാരിച്ചാല്‍ അത്തരം പ്രവണതയെ പുച്ഛിക്കുന്ന മറുപടിയായിരുന്നു മലയാളിക്ക്. എന്നാല്‍ ഇപ്പോള്‍ ഗൗരവമായ പല രാഷ്ട്രീയ മാറ്റങ്ങളും മലയാള സിനിമയില്‍ വരുന്നതായാണ് കാണുന്നത്. കേരളത്തിലെ ആരാധകര്‍ സൂപ്പര്‍ താരങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങളില്‍ പരസ്പരം പൊരുതുന്നത് മുതല്‍ അവര്‍ക്ക് വേണ്ടി റോഡിലിറങ്ങാന്‍ വരെ തയ്യാറാവുകയാണ്.

താരാധനക്ക് കൊഴിപ്പുകൂട്ടുന്ന രീതിയില്‍ അത്തരം ആരാധക സിനിമകള്‍ മലയാളത്തില്‍ നിറയുന്നതായാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. താരങ്ങളുടെ കഥ പരസ്യമാവുമ്പോള്‍ നടീ നടന്മാരുടെ യഥാര്‍ത്ഥ ജീവിതം പുതിയ മുഖങ്ങളായി പ്രേ്ക്ഷകന് മുന്നിലേക്ക് എ്ത്തുകയാണ്.
മലയാളത്തിലെ മുന്‍നിര നായകനായ മോഹന്‍ലാലിന്റെ താരാധന സിനിമകളാണ് സോഷ്യല്‍മീഡിയയിലെ പുതിയ ചര്‍ച്ച. മാസ് രംഗങ്ങളും ലാലിനെ വാഴ്ത്തുന്ന ഗാനങ്ങളുമായി താരത്തിന്റെ സിനിമ വിശേഷം ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.


നടന്‍ ദിലീപിന്റെ ആരാധകന്റെ കഥയുമായി പുതിയ ചിത്രമൊരുങ്ങുന്നു. ദിലീപ് ആരാധകനും സിനിമാമോഹിയുമായ യുവാവിന്റെ കഥ പറയുന്ന ചിത്രത്തിന് ഷിബു എന്നാണ് പേരിട്ടിരിക്കുന്നത്. അര്‍ജുനും ഗോകുലും ചേര്‍ന്നാണ് ചിത്രമൊരുക്കുന്നത്. തിയേറ്റര്‍ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിക്കുന്ന ഷിബു എന്ന യുവാവ് ദിലീപിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകള്‍ കണ്ട് നടന്റെ കടുത്ത ആരാധകനായി മാറുന്നു. തുടര്‍ന്ന് ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനുള്ള ഷിബുവിന്റെ ആഗ്രഹമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിന്റെ നായകനെ തീരുമാനിച്ചിട്ടില്ല. പ്രണീഷ് വിജയനാണ് തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാലിന്റെ ആരാധകരുടെ കഥ പറയുന്ന രണ്ട് ചിത്രങ്ങള്‍ അടുത്ത മാസം തിയേറ്ററുകളില്‍ എത്തുന്നുണ്ട്. സജിത് യഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ഇന്ദ്രജിത്തുമാണ് നായികാനായകന്‍മാര്‍. ഇന്നസെന്റിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന സുവര്‍ണപുരുഷനാണ് മറ്റൊന്ന്.

രാഷ്ട്രീയത്തില്‍ ജവ സേവനത്തിന്റെ ചവിട്ടുപടികളില്‍ തൊടാതെ സിനിമക്കാര്‍ നിയമസഭാ, പാര്‍ലമെന്റ് സീറ്റുകള്‍ പിടിക്കുമ്പോള്‍ മലയാള സിനിമയിലെ മാറ്റം കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ ഗൗരവത്തോടെയാണ് കാണുന്നത്.

തമിഴന്മാരുടെ സിനിമാ ഭ്രമം താരാധനയിലേക്കും പിന്നീട് രാഷ്ട്രീയത്തിലേക്കും എത്തിച്ചേരുമ്പോള്‍. മലയാളത്തിലെ സിനിമാ രംഗത്തെ പുതിയ രീതി താര രാജാക്കന്മാരേയും പുതിയ തലൈവരേയും ഉയര്‍ത്തി കൊണ്ടുവരുന്നതിനാണോ എന്ന് കാത്തിരിക്കേണ്ടതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending