india

മമത ഇന്ന് ബിര്‍ഭും സന്ദര്‍ശിക്കും

By Test User

March 24, 2022

കൊല്‍ക്കത്ത: ബംഗാളിലെ ബിര്‍ഭുമില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി. ജെ.പി ആരോപണത്തിനെ തിരെ പ്രതികരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംഭവത്തില്‍ ന്യായമായ രീതിയില്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയ മമത, ഇന്ന് ബിര്‍ഭും സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കി. ഇത്തരം സംഭവം മുമ്പ് ഗുജറാത്തിലും രാജസ്ഥാനിലും ഉണ്ടായിട്ടുണ്ട്. അക്രമത്തെ ന്യായീകരിക്കുന്നില്ല. ന്യായമായ നടപടിയെടുക്കും. സംസ്ഥാനത്തെ ജനങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ആരും തന്നെ കഷ്ടപ്പെടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം നടന്ന ഉടന്‍ തന്നെ രാംപുര്‍ഹട്ടിന്റെ ചുമതലയുള്ള സബ് ഡിവിഷണല്‍ പൊലീസ് ഓഫിസറെ പിരിച്ചുവിട്ടു. ഇത് ബംഗാളാണ്, അല്ലാതെ യു.പി അല്ല- മമത പ്രതികരിച്ചു.