‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ’ വിജയത്തിനു ശേഷം നാദിര്‍ഷാ മമ്മുട്ടിയെ നായകനാക്കി സിനിമയെടുക്കുന്നു. ഒരു കോമഡി ചിത്രത്തിലാണ് മമ്മുട്ടി അഭിനയിക്കുന്നത്. ബെന്നി പി നായരംമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ.

നാദിര്‍ഷായുടെ മറ്റു ചിത്രങ്ങളെപ്പോലെ നര്‍മ്മത്തിന് പ്രാധാന്യമുള്ള ഒരു എന്റര്‍ടൈന്‍മെന്റ് തന്നെയായിരിക്കും ചിത്രമെന്ന് തിരക്കഥാകൃത്ത് ബെന്നി പറയുന്നു. മമ്മുട്ടിയേയും മോഹന്‍ലാലിനേയും വെച്ച് സിനിമയെടുക്കുകയെന്നത് ഓരോ സംവിധായകന്റേയും സ്വപ്നമാണ്. കഥയെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഞങ്ങള്‍. തിരക്കഥ എത്രത്തോളം മനോഹരമാക്കാമെന്നുള്ള പണിപ്പുരയിലാണ് തങ്ങളെന്നും എന്തായാലും ചിത്രം സംഭവിക്കുമെന്നും ബെന്നി പറയുന്നു.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നിവയായിരുന്നു നാദിര്‍ഷാ സംവിധാനം ചെയ്ത ചിത്രങ്ങള്‍. രണ്ടു ചിത്രങ്ങളും തിയ്യേറ്റര്‍ വിജയം നേടിയവയായിരുന്നു. കോമഡി എന്റര്‍ടൈമെന്റായ ആ ചിത്രങ്ങളെപ്പോലെ തന്നെയായിരിക്കും മമ്മുട്ടി നായകനാവുന്ന ചിത്രമെന്നും ബെന്നി പറയുന്നു.