തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചു വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പേട്ട സ്വദേശിയായ ജയേഷിനെയാണ് പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്.

തിരുവനന്തപുരത്തെ പല ഇടങ്ങളിലും കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. തൂമ്പ പൊലീസാണ് ജയേഷിനെ അറസ്റ്റു ചെയ്തത്. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാന്റു ചെയ്തു.