അഡലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ യുവതാരം മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 42 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 218 എന്ന നിലയിലാണ്. സെഞ്ച്വറിയുമായി ഷോണ്‍ മാര്‍ഷും (102) ഗ്ലെന്‍ മാക്‌സ് വെല്ലും (14) ആണ് ക്രീസില്‍.

സിഡ്‌നിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ മികവ് പുലര്‍ത്താതിരുന്ന ഖലീല്‍ അഹ്മദിന് പകരക്കാരനായാണ് സിറാജ് ടീമില്‍ ഇടംനേടിയത്. ഹൈദരാബാദുകാരനായ താരം മുമ്പ് ട്വന്റി 20-യില്‍ ദേശീയ കുപ്പായമണിഞ്ഞിട്ടുണ്ട്. ടീമില്‍ മറ്റു മാറ്റങ്ങളില്ല.