ഗാന്ധിനഗര്‍: ഗുജറാത്തില്‍ പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിനു നേരെ മഷിയാക്രമണം. മഷിയൊഴിച്ച യുവാവിനെ പൊലീസ് പിടികൂടി. മിലിന്‍ ഗുര്‍ജര്‍ എന്ന യുവാവാണ് ഹര്‍ദ്ദികിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

തന്റെ വ്യക്തി താല്‍പര്യങ്ങള്‍ക്കു വേണ്ടി പട്ടേല്‍ സമുദായത്തെ ഹര്‍ദ്ദിക് പരിഹസിക്കുന്നുവെന്ന് തോന്നിയതിനാലാണ് മഷിപ്രയോഗം നടത്തിയതെന്ന് ആക്രമി പൊലീസിനോട് പറഞ്ഞു.

ഉജ്ജെയിനില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി ഹോട്ടലില്‍ വന്നപ്പോഴാണ് ഹര്‍ദ്ദിക്കിനു നേരെ മഷി പ്രയോഗം നടത്തിയത്. ഉടന്‍ തന്നെ ആക്രമിയെ ഹര്‍ദ്ദിക്കിനൊപ്പമുണ്ടായിരുന്നവര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി നങ്കേത പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ഒ.പി ആഹിര്‍ പറഞ്ഞു.