ന്യൂഡല്‍ഹി: വിയറ്റ്‌നാമില്‍ നിന്നും പറന്ന വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.

വിമാനത്തിന്റെ സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. 345 യാത്രക്കാരുമായി വിയറ്റ്‌നാമിലെ ഫുക്കുവോക്കില്‍ നിന്ന് പുറപ്പെട്ട റഷ്യന്‍ വിമാനമാണ് 11-ാം നമ്പര്‍ റണ്‍വേയില്‍ ഇറക്കിയത്.

ലാന്റിങ് സമയത്ത് റണ്‍വേക്കു സമീപം എട്ട് ഫയര്‍എഞ്ചിനുകളും ആംബുലന്‍സുകളും വിമാനത്താവള അധികൃതര്‍ തയാറാക്കിയിരുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.