ന്യൂഡല്‍ഹി: പുതുതലമുറക്ക് കഥകള്‍ പറഞ്ഞു കൊടുക്കേണ്ടതിന്റെ പ്രധാന്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്. കഥകൾ നമ്മെ ചിന്തിപ്പിക്കുന്നു. കുട്ടികളുടെ സർഗശേഷിയെയും വ്യക്തിത്വത്തെയും രൂപവത്കരിക്കുന്നു. പഞ്ചതന്ത്രത്തിന്‍റെയും ഹിതോപദേശത്തിന്‍റെയും ചരിത്രമുള്ളവരാണ് നമ്മൾ. കഥകളിൽ മൃഗങ്ങളും പക്ഷികളും നിറഞ്ഞ സാങ്കൽപ്പിക ലോകമാണ്. അതിനാൽ വിജ്ഞാനത്തിന്‍റെയും ബുദ്ധിശക്തിയുടെയും വാക്കുകൾ എളുപ്പം മനസിലാക്കാനാകും.

കോവിഡ് മഹാമാരിയുടെ കാലത്ത് കുടുംബങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ കഥകൾക്ക് സാധിക്കും. വൈദേശിക ഭരണത്തിന്‍റെ കാലം മുതൽ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം വരെയുള്ള കഥകൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കണം. 1857നെയും 1947നെയും കുറിച്ച് പറയണം -മോദി പറഞ്ഞു.

കര്‍ഷകരെ വാനോളം പുകഴ്ത്തിയ പ്രധാനമന്ത്രി കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെക്കുറിച്ച് മൗനം പാലിച്ചു. കോവിഡിനെ നേരിടാനുള്ള പദ്ധതിയെക്കുറിച്ച് മോദി ഇന്നെങ്കിലും സംസാരിക്കുമോയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.