ഓടികൊണ്ടിരിക്കെ മംഗലാപുരം-ചെന്നൈ മെയിലിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ ബോഗികളാണ് വന്‍ ശബ്ദത്തോടെ ഇളകി മാറിയത്.

പട്ടാമ്പി സ്റ്റേഷനില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകാനായി മുന്നോട്ട് പോയപ്പോഴാണ് ബോഗികള്‍ വേര്‍പ്പെട്ടത്.

ബോഗികള്‍ വേര്‍പ്പെട്ടത് അറിയാതെ ബാക്കിയുള്ളവയുമായി കുറച്ച് ദൂരം ട്രെയിന്‍ മുന്നോട്ട് കുതിച്ചു. എന്നാല്‍ യാത്രക്കാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ ടെയിന്‍ നിര്‍ത്തി. ഇതാണ് വന്‍ അപകടം ഒഴിവാകാന്‍ കാരണമായത്.