Connect with us

crime

കലാപത്തിന്റെ കനലുകള്‍ കെട്ടടങ്ങാതെ മണിപ്പുര്‍; സ്‌കൂളിലേക്ക് പോകുകയായിരുന്ന 12കാരിക്ക് വെടിയേറ്റു

ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്തയിലാണ് സംഭവം.

Published

on

മണിപ്പുരില്‍ വീണ്ടും വെടിവെപ്പ്. വെടിവെപ്പില്‍ ക്വാക്ത സ്വദേശിയായ സലിമ (12) എന്ന വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. സ്‌കൂളിലേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടിക്ക് വെടിയേറ്റത്. ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്തയിലാണ് സംഭവം. കുക്കി, മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. ശരീരത്തിന് പുറകില്‍ വെടിയേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. റേഡിയന്റ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സലിമ.

മണിപ്പൂരിലെ 350 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,000 കുട്ടികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ 37 ക്യാമ്പുകളിലായി 1,100 കുട്ടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് പഠനം ഉറപ്പു നല്‍കുന്നുണ്ട്. അന്താരാഷ്ട്ര സംഘടനയുമായി കൈകോര്‍ത്താണ് കുട്ടികള്‍ക്ക് ക്യാമ്പുകളില്‍ പഠന സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത്. മണിപ്പുരില്‍ നിന്ന് കുടിയിറക്കപ്പെട്ട 12,600-ലധികം ആളുകള്‍ മിസോറാമിലേക്ക് എത്തിയിട്ടുണ്ട്. ഇവര്‍ക്ക് കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മിസോറാമിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഞായറാഴ്ച പറഞ്ഞിരുന്നു.

അതേസമയം മണിപ്പുരില്‍ സമാധാനത്തിനായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഒരുക്കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മണിപ്പുരില്‍ 2 യുവതികളെ ബലാത്സംഗം ചെയ്ത് നഗ്‌നരാക്കി നടത്തിയ ദൃശ്യങ്ങളിന്മേല്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേസില്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് മണിപ്പുര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. കേസ് സി.ബി.ഐയ്ക്ക് കൈമാറിയെന്നും മണിപ്പുരിന് പുറത്ത് വിചാരണ നടത്താനുള്ള ശുപാര്‍ശയും കോടതിയെ ഇന്ന് അറിയിക്കും. സമാധാനത്തിനായി സ്വീകരിച്ച നടപടികളും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിക്കും.മണിപ്പുരില്‍ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്ന് വിശാല പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിനിധി സംഘം ഗവര്‍ണര്‍ അനുസുയ യുക്കിയെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടിരുന്നു. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കണം.

നിലവില്‍ ക്യാമ്പില്‍ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അതിന് പരിഹാരം കണ്ടെത്തണം. കുക്കി, മെയ്തി വിഭാഗങ്ങളെ ഒരു മേശക്ക് ചുറ്റുമിരുത്തി ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിനിധികള്‍ പറഞ്ഞിരുന്നു. കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് സൗകര്യങ്ങളുള്ള ദുരിതാശ്വാസക്യാമ്പ് ഒരുക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ലെന്ന് സംഘം കുറ്റപ്പെടുത്തി. ക്യാമ്പുകളിലെ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും സംഘം അനുസുയ യുക്കിയോട് ആവശ്യപ്പെട്ടു. വംശീയ കലാപം രൂക്ഷമായ സംസ്ഥാനം സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ എംപിമാര്‍ ഗവര്‍ണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സ്വര്‍ണക്കടത്തില്‍ പിടിയിലായാല്‍ ഇനി രക്ഷയില്ല; അഴിയെണ്ണും

രാജ്യത്ത് നടപ്പാക്കിയ പുതിയ നിയമമായ ഭാരതീയ ന്യായ് സംഹിത (ബി.എന്.എസ്) യിലാണ് കടുത്ത വകുപ്പുകളുള്ളത്.

Published

on

സ്വര്‍ണക്കടത്ത് കേസില്‍ പൊലിസ് പിടിയിലായാല്‍ ഇനി രക്ഷയില്ല. ജയിലിലടക്കും. യാത്രാരേഖകളും പിടിച്ചുവയ്ക്കും. കടത്തുന്നവര് മാത്രമല്ല, ഇടനിലക്കാരെല്ലാം പ്രതിപ്പട്ടികയില് വരും. നിയമവിരുദ്ധമായ ലഹരി ഉള്പ്പെടെയുള്ള സാധനങ്ങള് കടത്തുന്നതിന് എടുക്കുന്ന വകുപ്പുകളാണ് ഇനി സ്വര്ണക്കടത്തിനും ചുമത്തുക.

രാജ്യത്ത് നടപ്പാക്കിയ പുതിയ നിയമമായ ഭാരതീയ ന്യായ് സംഹിത (ബി.എന്.എസ്) യിലാണ് കടുത്ത വകുപ്പുകളുള്ളത്. ഈ രീതിയിലുള്ള ആദ്യ കേസ് കരിപ്പൂരില് കഴിഞ്ഞദിവസം രജിസ്റ്റര് ചെയ്തു.

വിമാനത്താവളത്തിന് പുറത്തുവച്ച്‌ പൊലിസ് സ്വര്‍ണം പിടിച്ചാല് പുതിയ നിയമം വരുന്നതിന് മുമ്പ് സി.ആര്.പി.സി 102 പ്രകാരം കേസെടുക്കാറാണ് ചെയ്യാറുള്ളത്. ഇവര്‍ക്ക് സ്റ്റേഷന് ജാമ്യം ലഭിക്കും. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില് ഹാജരാക്കുന്ന പൊലിസ് കേസ് തുടരന്വേഷണത്തിന് കസ്റ്റംസിന് കൈമാറുകയാണ് ചെയ്തിരുന്നത്.

പുതിയ നിയമപ്രകാരം പൊലിസ് സ്വര്‍ണക്കടത്ത് പിടിച്ചാല്‍ സെക്ഷന് 111(1)(സംഘടിത കുറ്റകൃത്യം), സെക്ഷന്‍ 111(7) പ്രകാരമാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നത്. കവര്‍ച്ച, ഭൂമി തട്ടിയെടുക്കല്‍, കൊലപാതകം, മയക്കുമരുന്ന്, ആയുധങ്ങള്‍, നിയമവിരുദ്ധമായ ചരക്കുകള്‍ കടത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയിലാണ് സ്വര്‍ണക്കടത്തും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞത് അഞ്ചുവര്‍ഷം തടവും 5 ലക്ഷം പിഴയുമാണ് പുതിയ നിയമപ്രകാരം സ്വര്‍ണക്കടത്തിന് ശിക്ഷ. പാസ്പോര്‍ട്ട് അടക്കം കണ്ടുകെട്ടുകയും ചെയ്യും. സ്വര്‍ണക്കടത്ത് കാരിയര്‍മാര് ചോദ്യംചെയ്യലില്‍ നല്‍കുന്ന മൊഴിപ്രകാരം സ്വര്‍ണം വിദേശത്ത് വച്ച്‌ നല്കിയ ആളെയും സ്വീകരിക്കാന്‍ എത്തുന്നവരെയും പ്രതിപ്പട്ടികയില്‍ ഉള്പ്പെടുത്തും. ഇവര് വിദേശത്താണെങ്കില് നാട്ടിലെത്തുമ്പോള്‍ വിമാനത്താവളത്തില് വച്ച്‌ പിടിക്കപ്പെടും. ഇവരുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക.

Continue Reading

crime

പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേർന്ന ആൾ കഞ്ചാവുമായി പിടിയിൽ

മൈലാടുപാറ സ്വദേശി യദു കൃഷ്ണന്റെ പക്കല്‍ നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.

Published

on

കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന ആള്‍ കഞ്ചാവുമായി പിടിയില്‍. പത്തനംതിട്ടയില്‍ സിപിഎമ്മില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി പിടിച്ചു. മൈലാടുപാറ സ്വദേശി യദു കൃഷ്ണന്റെ പക്കല്‍ നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.

കേസ് എടുത്ത എക്‌സൈസ് പിന്നീട് ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും കാപ്പാ കേസ് പ്രതി. ശരണ്‍ ചന്ദ്രനും അടക്കം 62 പേര്‍ സിപിഎമ്മില്‍ ചേര്‍ന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനൊപ്പം യദു കൃഷ്ണനടക്കം 62 പേര്‍ സിപിഎമ്മില്‍ ചേര്‍ന്നത്.

പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. ഇവരില്‍ ശരണ്‍ ചന്ദ്രനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്.

നിരന്തരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രതിക്കെതിരെ കാപ്പാ കേസ് ചുമത്തിയിരുന്നെങ്കിലും പിന്നീട് ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ശരണ്‍ ചന്ദ്രനടക്കമുള്ളവര്‍ സിപിഎമ്മില്‍ ചേര്‍ന്നത്.

Continue Reading

crime

നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 13 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ പൗരൻ പിടിയിൽ

മദ്യക്കുപ്പിയിൽ കലർത്തിയ നിലയിലായിരുന്നു 1,100 ഗ്രാം കൊക്കെയ്ൻ.

Published

on

കൊച്ചി നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 13 കോടിയിലധികം വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയൻ പൗരൻ ജെങ്കാ ഫിലിപ്പ് ജൊറോഗലാണ് പിടിയിലായത്. മദ്യക്കുപ്പിയിൽ കലർത്തിയ നിലയിലായിരുന്നു 1,100 ഗ്രാം കൊക്കെയ്ൻ. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.

200 ഗ്രാം കൊക്കെയ്ൻ ക്യാപ്‌സ്യൂളുകളും ഇയാളിൽ നിന്ന് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നി ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. എത്യോപ്പിയയിൽ നിന്നാണ് ഇയാൾ വരുന്നതെന്നാണ് വിവരം.

Continue Reading

Trending