കൊച്ചി: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട നടിമാരുടെ കൂട്ടായ്മയാണ് ചിത്രം നിര്‍മിക്കുന്നത്. പള്‍സര്‍ സുനി എന്തിന് നടിയെ ആക്രമിച്ചുവെന്നതിന് ഉത്തരം നല്‍കുന്നതാകും ചിത്രമെന്നാണ് സൂചന. ചിത്രത്തില്‍ അഭിനയിക്കുന്ന എല്ലാ നടിമാര്‍ക്കും തുല്യ വേതനമായിരിക്കും നല്‍കുക.

16tvm_manju_warrier9

അഭിനയിക്കാനെത്തുന്ന നടന്മാര്‍ക്കും ഇതേ തുക മാത്രമേ കൂലിയായി നല്‍കുകയുള്ളൂവെന്നാണ് വിവരം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിനൊപ്പം വേതനത്തിലെ ഇരട്ട നീതിയും ചര്‍ച്ചയാകുന്നതാണ് ചിത്രം.
സിനിമയുടെ ധനശേഖരണാര്‍ത്ഥമാണ് സിനിമ നിര്‍മിക്കുന്നത്. ഇതിനു പുറമെ താരാധിപത്യത്തെ തകര്‍ത്ത് നല്ല സിനിമകളെന്ന ലക്ഷ്യവും പുതിയ സിനിമക്കു പിന്നിലുണ്ട്. അതേസമയം സിനിമ ആരു സംവിധാനം ചെയ്യുമെന്നോ ആരൊക്കെ അഭിനയിക്കുമെന്നതു സംബന്ധിച്ചോ തീരുമാനമായിട്ടില്ല. സംവിധായികമാരായ അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ്, വിധുവിന്‍സെന്റ് എന്നിവര്‍ സംഘടനയുടെ നേതൃനിരയിലുള്ളതിനാല്‍ ഇവരിലാരെങ്കിലുമായിരിക്കും സിനിമ സംവിധാനം ചെയ്യുക.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന അന്വേിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ താരങ്ങള്‍ സര്‍ക്കാറിനെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പള്‍സര്‍ സുനിക്ക് പിന്നിലാരെന്ന് വിശദീകരിക്കുന്ന സിനിമയെന്ന ആശയത്തിലേക്ക് നടിമാരുടെ കൂട്ടായ്മ നീങ്ങിയത്.