തൃശൂര്‍: വനിതാദിനം ആഘോഷിക്കില്ലെന്നും ആര്‍ക്കും വനിതാദിന ആശംസകള്‍ നല്‍കില്ലെന്നും പ്രശസ്ത നടി മഞ്ജുവാര്യര്‍. തൃശൂര്‍ വിമല കോളേജില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു മഞ്ജു.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാതെ ഇനിമുതല്‍ വനിതാദിനം ആഘോഷിക്കില്ല. എല്ലാദിവസവും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അല്ലാതെ ഒരു പ്രത്യേകദിവസം നിശ്ചയിക്കുന്നതില്‍ കാര്യമില്ലെന്ന് വനിതാദിനത്തെക്കുറിച്ച് മഞ്ജു പറഞ്ഞു. തിരിച്ചുവരവിലും സിനിമാലോകം നന്നായി സ്വീകരിച്ചു. നൃത്തവും അഭിനയവും പാഷനാണെന്നും തനിക്ക് തൊഴിലല്ലെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. സൈറാബാനുവാണ് മഞ്ജുവിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.