Connect with us

kerala

മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

അതിനിടെ മണിപ്പൂര്‍ കലാപം അഴിച്ചുവിടുന്നതിൽ ബിജെപിക്ക് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് ഇറോം ഷർമിള ആവശ്യപ്പെട്ടു.

Published

on

മണിപ്പൂരിൽ വീണ്ടും സംഘർഷം ബിഷ്ണുപൂരിലുണ്ടായ വെടിവെപ്പിൽ മെയ്തെയ് വിഭാ​ഗത്തിൽ പെട്ട മൂന്ന് പേർ കൊല്ലപ്പെട്ടു. കുക്കികൾക്ക് സ്വാധീനമുള്ള മലനിരകളിൽ നിന്നും തങ്ങൾക്ക് നേരെ വെടിവെപ്പുണ്ടായി എന്നാണ് ആരോപണം.ഗ്രാമത്തിന് കാവൽ നിന്നവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന

അതിനിടെ മണിപ്പൂര്‍ കലാപം അഴിച്ചുവിടുന്നതിൽ ബിജെപിക്ക് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് ഇറോം ഷർമിള ആവശ്യപ്പെട്ടു. ഒരു വാർത്താ ചാനലിലിനോട് സംസാരിക്കുമ്പോഴാണ് അഫ്സ്പയ്ക്കെതിരെ ഒരു കാലത്ത് മണിപ്പൂരിൽ സമാനതകളില്ലാത്ത പോരാട്ടം നടത്തിയ സമരനായിക ഇറോം ഷർമിള ഈ ആവശ്യമുന്നയിച്ചത്.ഭരണകക്ഷിയായ ബിജെപിക്ക് ഇപ്പോഴത്തെ കലാപം അഴിച്ചുവിടുന്നതിൽ പങ്കുണ്ടെന്ന ആരോപണമടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഇറോം ഷർമിള, കേന്ദ്രസർക്കാരിന്‍റെ ഇടപെടൽ അത്യാവശ്യം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ സന്ദർശനത്തിന് പിന്നാലെയാണ് സ്ഥിതി വഷളായതെന്ന ആരോപണമുണ്ട്. ഇതിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. കേന്ദ്രസർക്കാർ ഇതിൽ വേർതിരിവുകളില്ലാതെ ഇടപെടണമെന്നും ഇറോം ഷർമിള പറഞ്ഞു.മെയ്തെയ് വിഭാഗത്തിന്‍റെ സംവരണകാര്യത്തിൽ തീരുമാനമെടുക്കാൻ ഉത്തരവിട്ട മണിപ്പൂർ ചീഫ് ജസ്റ്റിസിന് സംസ്ഥാനത്തെ സ്ഥിതിയറിയില്ല.കലാപം നിയന്ത്രിക്കുന്നതിൽ ബിരേൻ സിംഗ് കാഴ്ചക്കാരനാകരുത്, വേർതിരിവ് കാണിക്കരുതെന്നും ഇറോം ഷർമിള ആവശ്യപ്പെട്ടു.

വനമേഖലകളിൽ താമസിക്കുന്ന ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നടക്കമുള്ള കുക്കി വിഭാഗക്കാരെ പുറത്താക്കണമെന്ന ഹിന്ദു മെയ്തെയ് വിഭാഗക്കാരനായ മുഖ്യമന്ത്രി ബിരേൻ സിംഗിന്‍റെ വാശിയും പ്രശ്നം വഷളാക്കി. അദ്ദേഹം ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കണമായിരുന്നു. ഇറോം ഷർമിള പറഞ്ഞു.

kerala

ബംഗളൂരുവില്‍ വന്‍ മയക്കുമരുന്ന് വേട്ട; 11.64 കിലോ എംഡിഎംഎ പിടികൂടി

11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്‌കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്‌സ് വിഭാഗം പിടികൂടിയത്.

Published

on

ബംഗളൂരുവില്‍ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് സൂക്ഷിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്‌കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്‌സ് വിഭാഗം പിടികൂടിയത്.

ഇവയ്ക്ക് 23.74 കോടി രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. സാത്തനൂര്‍ മെയിന്‍ റോഡിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ നൈജീരിയന്‍ പൗരന്‍ ഇജികെ സെഗ്വുവിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും ഹൈദരാബാദിലും ഇയാള്‍ മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു. പുതുവത്സരാഘോഷത്തിന് യുവാക്കളും വിദ്യാര്‍ഥികളും സംഘടിപ്പിക്കുന്ന പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് സൂക്ഷിച്ചുവച്ചിരുന്നതാണ് മയക്കുമരുന്ന്. ഡല്‍ഹിയില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. 2017ല്‍ നൈജീരിയയില്‍നിന്ന് ശ്രീലങ്ക വഴി ബിസിനസ് വിസയുമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.

വീട് വാടകയ്ക്ക് കൊടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നിയമപടികള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ഇയാള്‍ താമസിച്ചുവന്ന വാടകവീടിന്റെ ഉടമയുടെ പേരിലും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

കോളേജ് ബസ് നന്നാക്കുന്നതിനിടെ സ്‌ഫോടനം; വര്‍ക്‌ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്

മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ചെങ്ങന്നൂരില്‍ കോളേജ് ബസ് നന്നാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ വര്‍ക്‌ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്. ചങ്ങനാശേരിയിലുള്ള വര്‍ക്‌ഷോപ്പ് ജീവനക്കാരനായ കുഞ്ഞുമോനാണ് പരിക്കേറ്റത്. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ആറരയോടെ ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജിലാണ് അപകടം. കഴിഞ്ഞ മൂന്ന് ദിവസമായി ബസ് തകരാറിലായിരുന്നു. കഴിഞ്ഞ ദിവസം ബസിന്റെ ചില ഭാഗങ്ങള്‍ നന്നാക്കാനായി അഴിച്ചുകൊണ്ടുപോയിരുന്നു. ശരിയാക്കിയ ഭാഗം ഇന്നലെ തിരികെ സ്ഥാപിക്കുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

Continue Reading

kerala

തിരുവനന്തപുരത്ത് വെള്ളത്തിനും കൈക്കൂലി; വാട്ടര്‍ മീറ്റര്‍ റീസെറ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ 5000 രൂപ ആവശ്യപ്പെട്ടു

ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്‍കിയാല്‍ മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം.

Published

on

തിരുവനന്തപുരത്ത് വെള്ളക്കരം കുറച്ചു നല്‍കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സമൂഹമാധ്യമത്തില്‍ ഉപയോക്താവിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സ്വദേശിയായ ഗണേഷ് തമ്പിയാണ് സമൂഹമാധ്യമത്തില്‍ തെളിവുകള്‍ സഹിതം പോസ്റ്റിട്ടത്. ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്‍കിയാല്‍ മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗണേഷ് പരാതി നല്‍കി. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് നടപടി എടുക്കാന്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

ഗണേഷ് തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

 

ഇന്നു രാവിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ മീറ്റര്‍ റീഡിങ് എടുക്കാനായി വീട്ടില്‍ എത്തി. ഭാര്യയുടെ മാതാപിതാക്കള്‍ മാത്രമേ ആ സമയം വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. റീഡിങ് നോക്കിയതിനു ശേഷം മീറ്റര്‍ റീഡിങ് ഇപ്പോള്‍ 512 ആണെന്നും കഴിഞ്ഞ തവണ 347 ആയിരുന്നെന്നും അതു മേയ് മാസത്തെ റീഡിങ്ങ് ആണെന്നും ബില്‍ തുക 15000 ആകുമെന്നും അദ്ദേഹം അറിയിച്ചു. മെഷീനില്‍ ആ ബില്‍ അടിച്ച് കാണിക്കുകയും ചെയ്തു.

അച്ഛന്‍ എന്നെ വിളിച്ച്, റീഡിങ് എടുക്കാന്‍ വന്ന ആളിന് ഫോണ്‍ കൊടുത്തു. കാര്യമായ ലീക്ക് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്തു ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ഫോണിലൂടെ പറയാന്‍ കഴിയില്ല, നേരിട്ട് കാണാം എന്നും അദ്ദേഹം പറഞ്ഞു. മീറ്റര്‍ റീഡിങ്ങിനെ കുറിച്ചും, ലീക്ക് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ അത്യാവശ്യം ധാരണ ഉള്ളതിനാല്‍, എന്താണ് ഉദ്ദേശ്യം എന്നറിയാന്‍ ഞാന്‍ ഉച്ചയോടെ അദ്ദേഹത്തെ എന്റെ റസിഡന്റ്സ് കോളനിയില്‍ വച്ചു തന്നെ കണ്ടു.

ഒരു 5000 തന്നാല്‍ മീറ്റര്‍ റീസെറ്റ് ചെയ്യാമെന്നും അവസാന രണ്ടു മാസം ഡോര്‍ ലോക്ക് ആയിരുന്നു എന്ന് കാണിച്ച്, മീറ്റര്‍ റീഡിങ് 360 ആയി റീസെറ്റ് ചെയ്താല്‍ കഴിഞ്ഞ രണ്ടു മാസം അടച്ച ബില്ലില്‍ നിന്നും 1200 മൈനസ് ചെയ്ത് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. 347 മേയ് മാസത്തെ റീഡിങ് ആണ്. 41 കിലോ ലീറ്റര്‍ ജൂണ്‍ ജൂലൈയിലെയും 58 കിലോ ലീറ്റര്‍ ഓഗസ്റ്റ്, സെപ്റ്റംബറിനും ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് എനിക്കറിയവുന്നതിനാലും, രണ്ടായിരത്തിൽ താഴെ മാത്രം ബില്‍ വരികയുള്ളൂ എന്നുറപ്പുള്ളതിനാലും ഞാന്‍ അസിസ്റ്റന്റ് എൻജിനീയറെ കാണാന്‍ പോയി.

ഉണ്ടായ കാര്യവും പറഞ്ഞു. അസിസ്റ്റന്റ് എൻജിനീയര്‍ ആദ്യം എന്നെ ലീക്ക് ആണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കാര്യം അറിയാം എന്നു മനസ്സിലായപ്പോള്‍ മിണ്ടാതെ ഇരുന്നു. ഏതായാലും ഈ മീറ്റര്‍ റിവേഴ്സല്‍ കൊണ്ട് ഉണ്ടാവുന്ന റവന്യൂ ലോസ് അന്വേഷിക്കപ്പെടണം എന്ന ആവശ്യം ഉന്നയിച്ച് ഒരു പരാതി നല്‍കിയിട്ടുണ്ട്. എല്ലാവരും ഒന്ന് ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

Continue Reading

Trending