പ്രശസ്ത സംഗീതസംവിധായകന്‍ മനു രമേശിന്റെ ഭാര്യ ഡോ.ഉമ (35) മനു അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശക്തമായ തലവേദനയെത്തുടര്‍ന്ന് പുലര്‍ച്ചെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിക്കുന്നത്. സംസ്‌കാരം വ്യാഴാഴ്ച്ച നടക്കും.

എറണാകുളത്ത് താമസിക്കുന്ന ഇരുവര്‍ക്കും അഞ്ചു വയസായ മകളുണ്ട്. കോളജ് അധ്യാപികയായിരുന്നു ഉമ. ഈയടുത്ത കാലത്താണ് ഉമക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്.

ഗുലുമാല്‍ ദ് എസ്‌കേപ്, പ്ലസ് ടു, അയാള്‍ ഞാനല്ല എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനായ മനു, വിഖ്യാത കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായരുടെ പുത്രന്‍ കൂടിയാണ്.