ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപിയുടെ ലോക്സഭാംഗം രാം സ്വരൂപ് ശര്‍മയെ(62) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് സംഭവം. ലോക്സഭ അനുശോചനം രേഖപ്പെടുത്തി ഉച്ചയ്ക്ക് ഒരുമണിവരെ നിര്‍ത്തിവെച്ചു.

പ്രഥമദൃഷ്ട്യാ സംഭവം ആത്മഹത്യയായാണ് കരുതുന്നതെന്ന് ഡല്‍ഹി പോലീസ് പിആര്‍ഒ ചിന്‍മയ് ബിസ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹത്തില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ശര്‍മയ്ക്ക് അസുഖങ്ങളുണ്ടായിരുന്നു. മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.