മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് 2 ന് കലക്ട്രേറ്റിലെത്തിയാണ് പത്രിക നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ പിന്തുണയ്ക്കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിച്ചിരുന്നെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ സൂചന അനുസരിച്ച് യു.ഡി എഫ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കും.