ബീജാപ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു.

ബുള്ളറ്റ് പ്രൂഫ് ബങ്കറിനെതിരായ ബോംബ് ആക്രമണത്തിലാണ് ബീജാപ്പൂരില്‍ സൈനികര്‍ കൊല്ലപ്പെട്ടത്. സൈനിക വാഹനത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് സൈനികര്‍ തിരിച്ചടിച്ചത്. പരിക്കേറ്റ സൈനികരെ വിദഗ്ധ ചികിത്സക്കായി ആസ്പത്രിയിലേക്ക് മാറ്റി.