നിലമ്പൂര്‍: നിലമ്പൂര്‍ പടുക്ക വനമേഖലയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശവസംസ്‌ക്കാരം ഡിസംബര്‍ അഞ്ചുവരെ നടത്തരുതെന്ന് കോടതി ഉത്തരവ്. അജിതയുടേയും കുപ്പു ദേവരാജിന്റേയും സംസ്‌ക്കാരം നടത്തുന്നത് തടഞ്ഞ് മഞ്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്.

വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് വരെ ശവസംസ്‌ക്കാരം നടത്തരുതെന്ന് കാണിച്ച് കുപ്പുരാജിന്റെ സഹോദരന്‍ ശ്രീധരനാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി ആവശ്യം ശരിവെക്കുകയായിരുന്നു.

അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും കിട്ടുന്ന മുറയ്ക്ക് ഹാജരാക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മൃതദേഹം സൂക്ഷിക്കണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തില്ല