ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയുടെ മരണത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ്. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണമെന്നാണ് മറഡോണയുടെ കുടുംബം ആരോപിക്കുന്നത്. ചികിത്സാ പിഴവുണ്ടായെന്നാണ് സംശയം. ഇതേ തുടര്‍ന്ന് ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പൊലീസ് റെയ്ഡ് നടത്തി.
തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മറഡോണ അന്തരിച്ചത്. 1986ല്‍ അര്‍ജന്റീനയെ ലോക ജേതാക്കളാക്കിയ ക്യാപ്റ്റനായിരുന്നു. സംശയം.
Be the first to write a comment.