Connect with us

More

മറഡോണക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍

Published

on

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് കാല്‍മുട്ടില്‍ ശസ്ത്രക്രിയ അനിവാര്യമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന എല്ലുരോഗ വിദഗ്ധന്‍. 57-കാരന്റെ ഇടതുകാല്‍മുട്ടില്‍ തരുണാസ്ഥികളൊന്നും ശേഷിക്കുന്നില്ലെന്നും ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കുകയല്ലാതെ വഴിയില്ലെന്നും ഡോക്ടര്‍ ജര്‍മന്‍ ഒക്കോവ പറഞ്ഞു.

മെക്‌സിക്കോയിലെ രണ്ടാം ഡിവിഷന്‍ ക്ല്ബ്ബായ ദൊറാദോസ് സിനലോവയുടെ കോച്ചായി 57-കാരനായ മറഡോണ കഴിഞ്ഞ മാസം ചുമതലയേറ്റിരുന്നു. വര്‍ഷങ്ങളായി പിന്തുടരുന്ന കാല്‍മുട്ടുവേദന ഗുരുതരമായതിനാല്‍ ബുദ്ധിമുട്ടിയാണ് സമീപകാലത്തായി അദ്ദേഹത്തിന്റെ നടത്തം. ശസ്ത്രക്രിയക്ക് വിധേയനാകണോ എന്ന കാര്യത്തില്‍ മറഡോണയാണ് തീരുമാനമെടുക്കേണ്ടതെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

കാല്‍മുട്ട് സന്ധികളിലെ ഞരമ്പുകളെ നിഷ്‌ക്രിയമാക്കുക വഴി വേദനാനുഭവം തലച്ചോറിലെത്തിക്കുന്നത് തടയുന്ന ശസ്ത്രക്രിയയാണ് ജര്‍മന്‍ ഒക്കോവ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇതൊരു സ്ഥിരം പരിഹാരമല്ലെന്നും കുറച്ചുകാലത്തേക്ക് വേദന ഇല്ലാതാക്കാന്‍ മാത്രമേ ഇതുകൊണ്ട് കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

kerala

എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട്  റിപ്പോർട്ടിലുളള തന്റെ കണ്ടെത്തലുകൾ ധരിപ്പിക്കും

Published

on

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് വിവരം. പിവി അൻവറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് പരാമർശമുളളത്. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട്  റിപ്പോർട്ടിലുളള തന്റെ കണ്ടെത്തലുകൾ ധരിപ്പിക്കും.

എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റുമെന്നാണ് സൂചന. ഇന്ന് മുഖ്യമന്ത്രി വിളിച്ച ശബരിമല അവലോകന യോ​ഗത്തിൽ അജിത്കുമാർ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരമാണ് അജിത്കുമാർ പങ്കെടുക്കാതിരുന്നത്. അജിത്കുമാറിനെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന എക്സിക്യൂട്ടീവിനെ അറിയിച്ചിരുന്നു.

എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. പലതരം അന്വേഷണം നടക്കുന്നതിനിടെ ആര്‍എസ്എസ് കൂടിക്കാഴ്ചയിലും അന്‍വറിന്റെ പരാതികളിലുമാണ് ഇന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ അജിത് കുമാറിന് വിനയായത് ആര്‍എസ്എസ് കൂടിക്കാഴ്ചയെന്നാണ് പുറത്ത് വരുന്ന വിവരം. വന്‍ വിവാദങ്ങള്‍ക്കിടെ ഒടുവില്‍ എഡിജിപി തെറിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Continue Reading

gulf

ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; സൗദിയില്‍ മൂന്ന് എയര്‍ലൈനുകള്‍ക്ക് പിഴ

Published

on

റിയാദ്: ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന മൂന്ന് എയര്‍ലൈനുകള്‍ക്ക് സൗദി ആരോഗ്യമന്ത്രാലയം പിഴ ചുമത്തി. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താ വളത്തില്‍ എത്തിയതിന് ശേഷം ആരോഗ്യ നിരീക്ഷണ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് മൂന്ന് വിമാനക്കമ്പനികള്‍ ക്ക് ആരോഗ്യ മന്ത്രാലയം പിഴ ചുമത്തിയത്.

മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കീടനാശിനികള്‍ ഉപയോഗിച്ച് വിമാനം അണുമുക്തമാക്കുന്നതില്‍ പരാജയപ്പെട്ടതിനാണ് പിഴ ചുമത്തിയത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ അണുമുക്തമാക്കണമെന്ന വ്യവസ്ഥ മൂന്ന് എയര്‍ലൈനുകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. എയര്‍ലൈന്‍ എന്‍ട്രി പോയിന്റുകളിലെ ആരോഗ്യ നിരീക്ഷണ നിയമത്തിലെ എക്‌സി ക്യൂട്ടീവ് റെഗുലേഷനുകളില്‍ പറഞ്ഞിരിക്കുന്ന ആരോഗ്യ നടപടിക്രമങ്ങളുടെ ലംഘനമാണിത്.

പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്ന ഇത്തരം ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഈ കമ്പനികള്‍ക്കെതിരെ പിഴ ചുമത്തി നടപടി സ്വീകരിച്ചെതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വി മാനത്താവളങ്ങളിലും അതിര്‍ത്തി ക്രോസിംഗുകളിലും ആരോഗ്യ നിരീക്ഷണം വര്‍ധിപ്പിക്കുന്നതിനും നിയ ന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയ ത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് നടപടി. അതേസമയം പിഴ ചുമത്തിയ എയര്‍ലൈനുകളുടെ പേരുവിവരം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Continue Reading

kerala

‘കരിപ്പൂരില്‍ പിടിക്കപ്പെടുന്ന സ്വര്‍ണക്കടത്തുകാരില്‍ 99 ശതമാനവും മുസ്‌ലിം പേരുകാര്‍’; വിവാദ പ്രസ്താവനയുമായി കെ.ടി ജലീല്‍

ഫേസ്ബുക്കിലാണ് ജലീൽ ആർഎസ്എസ് വാദം ഉയർത്തിയത്

Published

on

കോഴിക്കോട്: സംഘപരിവാർ വാദമുയർത്തി ​എൽഡിഎഫ് എംഎൽഎയായ കെ.ടി ജലീൽ. കരിപ്പൂരിൽ സ്വർണ്ണക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ 99% വും മുസ്‍ലിം പേരുള്ളവരാണെന്നായിരുന്നു കെ.ടി ജലീലിന്റെ പരാമർശം. ഫേസ്ബുക്കിലാണ് ജലീൽ ആർഎസ്എസ് വാദം ഉയർത്തിയത്.

മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം വിവാദമായതിന് പിന്നാലെ പുറത്തുവന്ന ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു കമന്റിന് മറുപടിയായാണ് ജലീല്‍ ഇത്തരമൊരു വാദം ഉന്നയിച്ചത്.

‘കരിപ്പൂരില്‍ നിന്ന് സ്വര്‍ണ്ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99% വും മുസ്ലിം പേരുള്ളവരാണ്. അവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് കള്ളക്കടത്ത് മതവിരുദ്ധമല്ല എന്നാണ്. ഹവാല ഇസ്ലാമിക വിരുദ്ധമല്ല എന്നാണ്. അത് തിരുത്തപ്പെടണം. വിശ്വാസികള്‍ക്ക് മതനിയമങ്ങള്‍ പാലിക്കാനാണ് കൂടുതല്‍ താല്‍പര്യം എന്നാണല്ലോ വെപ്പ്. എന്താ അതിനിത്ര മടി?’ എന്നായിരുന്നു ജലീലിന്റെ കമന്റ്.

Continue Reading

Trending