യു.പിയില്‍ സമാധാനപരമായി നടന്ന മാര്‍ച്ചില്‍ പൊലീസിന്റെ അതിക്രമം. അധ്യാപക പരീക്ഷയിലെ ക്രമക്കേട് ചോദ്യം ചെയ്ത് നടത്തിയ മാര്‍ച്ചിലാണ് പൊലീസിന്റെ അതിക്രമം. ഒരു കൂട്ടം ആളുകള്‍ നടത്തിയ മെഴുകുതിരി മാര്‍ച്ചിന് നേരെയായിരുന്നു സംഭവം.

യു.പിയില്‍ 69,000 അസിസ്റ്റന്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള 2019 ലെ പരീക്ഷയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. യൂ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലേക്ക് സെന്‍ട്രല്‍ ലഖ്‌നൗവിലെ ടൗണില്‍ നിന്നും മാര്‍ച്ച് നടത്താന്‍ ഒരു കൂട്ടം പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതിനിടെ പ്രതിഷേധം തകര്‍ക്കാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു.