കാസര്‍കോടില്‍ പൊലീസുകാരനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എ.ആര്‍.ക്യാംപിലെ പൊലീസുകാരനായ
ചീമേനി സ്വദേശി വിനീഷാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് സംഭവം. ആത്മഹത്യക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.