സുരക്ഷാസേനയുടെ വെടിയേറ്റ് 12 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു. നാഗാലാന്‍ഡില്‍ മോണ്‍ ജില്ലയിലാണ് സംഭവം നടന്നത്. വെടിവെച്ചത് അക്രമികളെന്ന് തെറ്റിദ്ധരിച്ചാണെന്നാണ് സൂചന. നാഗാലാന്‍ഡ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

കൊല്ലപ്പെട്ട 12 പേരും കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ്. കല്‍ക്കരി ഖനിയില്‍ നിന്ന് ഇന്നലെ വൈകുന്നേരം പിക്കപ്പ് ട്രക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് ജില്ലാ കലക്ടറോ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ആറ് പേര്‍ സംഭവ സ്ഥലത്തുവെച്ചും ആറ് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്.11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കല്‍ക്കരി ഖനി സ്ഥിതിച്ചെയുന്നത് കൊല്ലപ്പെട്ടവരുടെ ഗ്രാമത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ്. വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്.