kerala

മറയൂര്‍ ചന്ദന ലേലത്തിൽ 37 കോടിയുടെ വില്‍പ്പന, ഏറ്റവും കൂടുതല്‍ ചന്ദനം വാങ്ങി കര്‍ണാടക സോപ്‌സ്

By webdesk15

September 15, 2023

ഈ വർഷത്തെ മറയൂര്‍ ചന്ദന ലേലത്തില്‍ 37 കോടി 22 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു.. ഒന്‍പത് സംസ്ഥാനങ്ങളിൽ നിന്നായി പങ്കെടുത്ത സ്ഥാപനങ്ങളിൽ നിന്ന് കര്‍ണാടക സോപ്‌സാണ് ഏറ്റവും അധികം ചന്ദനം വാങ്ങിയത്. 25.99 ടണ്‍ ചന്ദനം കര്‍ണാടക സോപ്‌സ് ലേലത്തിൽ സ്വന്തമാക്കി.രണ്ട് ദിവസങ്ങളിലായി നാല് ഘട്ടമായി നടത്തിയ ലേലത്തിൽ 68.632 ടണ്‍ ചന്ദനമാണ് വില്പനയ്ക്ക് വച്ചിരുന്നത്. ഇതില്‍ 30467.25 കിലോഗ്രാം ചന്ദനം വിറ്റു.ഓണ്‍ലൈന്‍ ലേലത്തില്‍ കര്‍ണാടക സോപ്‌സ്, ഔഷധി, ജയ്പൂര്‍ സിഎംടി ആര്‍ട്‌സ് ഇന്ത്യാ ലിമിറ്റഡ്, ജയ്പൂര്‍ ക്ലൗഡ്, കെഫ്ഡിസി, കൊച്ചിന്‍ ദേവസ്വം, തിരുനാവായ് ക്ഷേത്രം, കളരിക്കല്‍ ഭഗവതി ദേവസ്വം, വൈക്കം നെടുംപറമ്പില്‍ ശ്രീ ദുര്‍ഗാദേവി ക്ഷേത്രം ദേവസ്വം തുടങ്ങിയ സ്ഥാപനങ്ങള്‍ പങ്കെടുത്തു.